സുരക്ഷിത സാമൂഹിക സൃഷ്ടിപ്പിന് പ്രാമുഖ്യം നല്‍കണം: ബഹ്‌റയ്ന്‍ ചീഫ് ജസ്റ്റിസ്

ആലപ്പുഴ: സുരക്ഷിത സാമൂഹിക സൃഷ്ടിപ്പിന് പ്രാമുഖ്യം നല്‍കണമെന്ന് ബഹ്‌റയ്ന്‍ ചീഫ് ജസ്റ്റിസ് ശെയ്ഖ് ഹമദ് ബിന്‍ സാമി അല്‍ ഫാളില്‍ അല്‍ ദൂസരി പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക സമ്മേളനത്തിന്റെ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ മുസ്‌ലിം സമൂഹം പ്രവാചകകാലം തൊട്ടു തന്നെ സമാധാനനിര്‍ഭരവും കാലികവുമായ മാര്‍ഗങ്ങളിലൂടെ മത പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ഇതര സംസ്‌കാരങ്ങളോടും അന്യദേശക്കാരോടും സഹിഷ്ണുതാപരമായി പെരുമാറുന്ന കേരളീയ സംസ്‌കാരം മാതൃകാ യോഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാന പ്രിയരും കുടുംബ സംവിധാനത്തിനു പ്രാധാന്യം നല്‍കുന്നവരുമാണു മലയാളികള്‍.കേരളീയ മുസ്‌ലിം സമൂഹം പ്രവാചകകാലം തൊട്ടു തന്നെ സമാധാനനിര്‍ഭരവും കാലികവുമായ മാര്‍ഗങ്ങളിലൂടെ മത പ്രചാരണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരുമാണ്. പ്രവാചകനെ അക്ഷരംപ്രതി പിന്‍പറ്റി ഇസ്‌ലാം മതവും സ്വഭാവവും നാമോരോരുത്തരുടെയും ലോകത്തേക്ക് എത്തിക്കാന്‍ ശ്രമിക്കണം. വീടുകളില്‍, കുടുംബങ്ങളില്‍, സമുദായത്തില്‍ നാം മാതൃകയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്ത ഖജാഞ്ചി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. സമസ്ത ഉപാധ്യക്ഷന്‍ എം ടി അബ്ദുല്ല മുസ്‌ല്യാര്‍ ആധ്യക്ഷത വഹിച്ചു. പ്രഫ. കെ ആലിക്കുട്ടിമുസ്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ സംബന്ധിച്ചു, അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി. സമസ്ത സമ്മേളന സുവനീര്‍ ശെയ്ഖ് അബ്ദുല്‍ ഖാദര്‍ ജീലിയില്‍ നിന്നു നിര്‍മാണ്‍ മുഹമ്മദലി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
ഹമീദലി ശിഹാബ് തങ്ങള്‍, സി മോയിന്‍കുട്ടി എംഎല്‍എ, ടി കെ ഇബ്രാഹിം കുട്ടി മൗലവി കൊല്ലം, സഈദ് മുസ്‌ല്യാര്‍ വിഴിഞ്ഞം, ഫൈസല്‍ ശംസുദ്ദീന്‍, പി എ അബൂബക്കര്‍, സിയാദ് വലിയകുളം, ഉമര്‍ ഫൈസി മുക്കം, മെട്രോ മുഹമ്മദ് ഹാജി സംബന്ധിച്ചു.
Next Story

RELATED STORIES

Share it