palakkad local

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാളയാര്‍ അണക്കെട്ട്

പാലക്കാട്: വിനോദസഞ്ചാരികളുടെ മരണക്കയമാകുന്ന വാളയാര്‍ അണക്കെട്ടില്‍ ഇനിയും സുരക്ഷാ സംവിധാനമായില്ല.ഒരാഴ്ചക്കിടെ അഞ്ചു പേരാണ് അണക്കെട്ടില്‍ മുങ്ങി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് മധുക്കരൈ സ്വദേശികളായ മൂന്ന് പേര്‍ മുങ്ങിമരിച്ചിരുന്നു. അതിന്റെ ഞെട്ടല്‍ മാറുമുമ്പെ ഞായറാഴ്ചയും രണ്ട് പേരെ അണക്കെട്ടില്‍ കാണാതായി. രണ്ട് ദിവസം തിരച്ചില്‍ നടത്തിയിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഈ വര്‍ഷം ഇതുവരെ ആറുപേരാണ് മുങ്ങിമരിച്ചത്. അണക്കെട്ടില്‍ അപകടം മരണം പതിവായിട്ടും വേണ്ടത്രെ സുരക്ഷാ സംവിധാനേ ഏര്‍പ്പെടുത്തിയിട്ടില്ല.
തമിഴ്‌നാട് സ്വദേശികളും കോളജ് വിദ്യാര്‍ഥികളുമാണ് മരിച്ചവരിലേറെയും. തമിഴ്‌നാടിനോട് ചേര്‍ന്നുള്ള ഡാം സന്ദര്‍ശിക്കാനായി തമിഴ്‌നാട്ടിലെ കോളജ് വിദ്യാര്‍ഥികളടക്കം നിരവധിയാളുകളാണ്  ദിവസവുമെത്തുന്നത്. അണക്കെട്ടിന്റെ ആഴത്തെക്കുറിച്ചറിയാതെ കുളിക്കാനും ഉല്ലസിക്കാനുമായി വെള്ളത്തിലിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. അന്യദേശത്ത് നിന്നെത്തുന്നവര്‍ക്ക് അണക്കെട്ടിന്റെ അപകടാവസ്ഥയെ പ്രത്യക്ഷത്തില്‍ കാണാന്‍ സാധ്യമല്ല. പുറമെ ശാന്തമാണെങ്കിലും വെള്ളത്തിനടിയില്‍ നിറയെ കുഴികളാണ്. അണക്കെട്ടില്‍ ചെളിയടിഞ്ഞുകിടക്കുന്നതും അപകടസാധ്യത കൂട്ടുന്നു.  അപകട സൂചനകള്‍ നല്‍കുന്ന ബോര്‍ഡുകള്‍ ചിലഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും അത്രപെട്ടെന്ന് കാണാന്‍ സാധക്കില്ല.    അണക്കെട്ടിലേക്ക് എതുഭാഗത്തിലൂടെയും പ്രവേശിക്കാം. ചുറ്റുമതിലോ, മറ്റ് നിയന്ത്രണങ്ങളോ ഇല്ല. സുരക്ഷക്ക് കാവല്‍ക്കാരുമില്ല. മുങ്ങി മരണങ്ങള്‍  പതിവാകുന്നതിനാല്‍ പരീശീലനം കിട്ടിയ ഒന്നോ രണ്ടോ സുരക്ഷാ ഉദ്യോഗസ്ഥരെ ഡാം ജീവനക്കാരായി നിയമിക്കുന്നതിന് പുറമെ വിനോദസഞ്ചാരികള്‍ക്ക് അണക്കെട്ടിലേക്കുള്ള പ്രവേശനം തടയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it