thiruvananthapuram local

സുരക്ഷാ പ്രശ്‌നം; റെയില്‍വേ സ്റ്റേഷനിലെ ബാറ്ററി കാറുകള്‍ പിന്‍വലിക്കുന്നു

തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും അവശരായവര്‍ക്കുമുള്ള ഏക ആശ്വാസമായിരുന്ന പ്ലാറ്റ്‌ഫോം കാറുകള്‍ കരാറുകാര്‍ പിന്‍വലിക്കുന്നു.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കാറുകള്‍ സുരക്ഷാകാരണങ്ങളാല്‍ നിര്‍ത്തലാക്കാനാണ് റെയില്‍വേയുടെ തീരുമാനം. റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്ന് രണ്ട്, നാല് പ്ലാറ്റ്‌ഫോമുകളിലേക്ക് കടക്കുന്നതിന് ട്രാക്ക് മുറിച്ചുകടക്കേണ്ടതുണ്ട്.
എന്നാല്‍, ഇത്തരത്തില്‍ ട്രാക്ക് മുറിച്ചുകടക്കുന്നത് റെയില്‍വേ ബോര്‍ഡിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്നതല്ല. അതേസമയം, ഒന്നാം പ്ലാറ്റ്‌ഫോമിന്റെ രണ്ടറ്റത്തേക്കും പോകുന്നതിനു പ്രശ്‌നമുണ്ടാകില്ല. എന്നിരുന്നാലും ഇത്തരത്തില്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ മാത്രം സര്‍വീസ് നടത്തുന്നത് കരാറുകാര്‍ക്ക് നഷ്ടമാണ്. അതിനാല്‍ ആരും കരാര്‍ ഏറ്റെടുക്കുന്നതിനു തയ്യാറല്ല.
പ്രധാന സ്റ്റേഷനായതിനാല്‍ ഇവിടെ തിരക്ക് കൂടുതലാണ്. ഈ സാഹചര്യത്തില്‍ ട്രാക്ക് മുറിച്ചുകടന്ന് ബാറ്ററി കാര്‍ കൊണ്ടുപോകുന്നത് ഏറെ അപകടസാധ്യതയുള്ളതാണ്.
ഇതേത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തലാക്കാന്‍ കരാറുകാര്‍ തീരുമാനിച്ചിരിക്കുന്നത്. സെന്‍ട്രല്‍ സ്‌റ്റേഷനൊപ്പം എറണാകുളം സൗത്ത് സ്റ്റേഷനിലും ബാറ്ററി കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു വര്‍ഷമായി തുടങ്ങിയ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലേതിന് സമാന സാഹചര്യം നിലനില്‍ക്കുന്നതിനാ ല്‍ ഇവിടെയും ബാറ്ററി കാറുകളുടെ സര്‍വീസ് അവസാനിപ്പിക്കാനാണ് കരാറുകാരുടെ തീരുമാനം.
Next Story

RELATED STORIES

Share it