Gulf

സുരക്ഷാ നിധിയിലേക്ക് ദുബയ് ഔഖാഫിന്റെ 10 ലക്ഷം ദിര്‍ഹം സംഭാവന

ദുബൈ: 'സായിദ് വര്‍ഷാ'ചരണ ഭാഗമായി ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി(സിഡിഎ)യുടെ സാമൂഹിക സുരക്ഷാ നിധിയിലേക്ക് ഔഖാഫ് ആന്റ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍ (അമാഫ്) 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി. ഇഴുക്കമുള്ള സമൂഹം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് സംഭാവന നല്‍കിയതെന്ന് അമാഫ് സെക്രട്ടറി ജനറല്‍ അലി അല്‍ മുത്വവ്വ അറിയിച്ചു. യുഎഇയില്‍ സംയോജിതമായും കാര്യശേഷിയോടെയും സമൂഹത്തെ രൂപപ്പെടുത്താന്‍ ഓരോ വ്യക്തിക്കും സ്ഥാപനത്തിനും ധാര്‍മിക ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ ആവശ്യമുള്ള സമൂഹത്തെ ശാക്തീകരിക്കാന്‍ മാനുഷികകാരുണ്യ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതിലൂടെ സാധ്യമാണ്. സമൂഹത്തിനകത്ത് അവരെ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികളിലും അതിലുപരിയായി സമൂഹത്തിലാകമാനവും സന്തുഷ്ടി പ്രദാനം ചെയ്യാന്‍ ഇതു വഴി സാധിക്കും. അമാഫിന്റെ നന്മ നിറഞ്ഞ ദാന പ്രവൃത്തിയില്‍ സിഡിഎയിലെ സാമൂഹികാസൂത്രണവികസന മേഖലാ വിഭാഗം സിഇഒയും സാമൂഹിക ഐക്യദാര്‍ഢ്യ നിധി തലവനുമായ സഈദ് അല്‍ തായര്‍ കൃതജ്ഞത രേഖപ്പെടുത്തി. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സുഖകരമായ ജീവിതം നയിക്കാന്‍ ഇത് പിന്തുണയായി മാറുമെന്നും അല്‍ തായര്‍ പ്രത്യാശിച്ചു.
Next Story

RELATED STORIES

Share it