Flash News

സുരക്ഷാ ചുമതലയില്‍ നിന്ന് നാലു പോലിസുകാരെ മാറ്റി

സുരക്ഷാ ചുമതലയില്‍ നിന്ന് നാലു പോലിസുകാരെ മാറ്റി
X


കോട്ടയം: ഇസ്‌ലാംമതം സ്വീകരിച്ച ഹാദിയയുടെ വൈക്കം ടിവി പുരത്തെ വീട്ടിലെ സുരക്ഷാ ചുമതലയില്‍ നിന്ന് മുസ്‌ലിംകളായ നാലു പോലിസുകാരെ നീക്കി. ബിജെപിക്കാരനായ അമ്മാവന്റെ ഇടപെടലാണ് പോലിസുകാരുടെ സ്ഥാനചലനത്തിനു പിന്നില്‍. വൈക്കം എസ്‌ഐ നൗഷാദ്, എആര്‍ ക്യാംപിലെ മൂന്നു പോലിസുകാര്‍ എന്നിവരെയാണ് നാലു ദിവസം മുമ്പ് മാറ്റിയത്. മുസ്‌ലിംകളായ പോലിസുകാര്‍ വീട്ടിലെ സുരക്ഷയ്ക്കു വേണ്ടെന്നായിരുന്നു അമ്മാവന്റെ നിലപാട്. ഉന്നത പോലിസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നീക്കി പകരം നാലു പേരെ നിയമിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാദിയയെ വൈക്കത്തെ വീട്ടിലെത്തിച്ച ശേഷമാണ് നൗഷാദും സംഘവും സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്നത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഹാദിയയുടെ അമ്മാവന്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തനിക്ക് ആര്‍എസ്എസ് സംഘത്തിന്റെ ഭീഷണിയുണ്ടെന്നും അച്ഛനെ ഉപയോഗിച്ച് സംഘപരിവാര ശക്തികള്‍ തന്നെ കൊലപ്പെടുത്തുമെന്നും ഹാദിയ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതു നിലനില്‍ക്കെയാണ് പോലിസിലെ സംഘപരിവാര ഇടപെടല്‍ വ്യക്തമായിരിക്കുന്നത്. വീടും പരിസരങ്ങളും കനത്ത സുരക്ഷാവലയത്തിലാണെങ്കിലും സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് യഥേഷ്ടം വിഹരിക്കാ ന്‍ പോലിസ് അവസരമൊരുക്കുന്നതായാണ് വ്യക്തമാവുന്നത്. പോലിസ് കാവല്‍ നില്‍ക്കുന്നതിനു സമീപം അഞ്ചു സംഘപരിവാര പ്രവര്‍ത്തകര്‍ സംഘടിച്ചു നില്‍പുണ്ടായിരുന്നു. ഇവരെ സ്ഥലത്തുനിന്നു മാറ്റാന്‍ പോലിസ് തയ്യാറാവാതിരുന്നതും ശ്രദ്ധേയമായി. ഹാദിയയുടെ വീടിനു മുന്നിലെ റോഡില്‍ കൂടി പോവുന്നവരുടെ വരെ പേരും വിലാസവും എഴുതിവാങ്ങുന്ന പോലിസാണ് സംഘപരിവാരത്തിന്റെ കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുന്നത്. ഹാദിയ വിഷയം വര്‍ഗീയ ധ്രുവീകരണത്തിനുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ സംഘപരിവാര സംഘടനകള്‍ നീക്കവും ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘപരിവാരം വൈക്കത്ത് നടത്തിയ പ്രകടനം ഉദാഹരണം. ഒരു സമുദായത്തിനെതിരേ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴങ്ങിക്കേട്ടത്. എന്നാല്‍, സംഘപരിവാരത്തിന്റെ നീക്കത്തെ തടയാനോ പ്രതിഷേധകര്‍ക്കെതിരേ കേസെടുക്കാനോ പോലിസ് തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it