thrissur local

സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും; തനിമ കളയാത്ത പരിസ്ഥിതി സൗഹൃദ തൃശൂര്‍ പൂരം

തൃശൂര്‍: പൂരത്തിന്റ തനിമയും പാരമ്പര്യവും കൈവിടാതെ ഇക്കുറിയും പൂരം  കൊണ്ടാടാന്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ധാരണയായി. കൃഷിവകുപ്പു മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
പഴുതടച്ച സുരക്ഷയോടെ നിയമങ്ങളെല്ലാം പാലിച്ച് ഗ്രീന്‍ പ്രോട്ടോകോളോടെയാവും ഇത്തവണയും പൂരാഘോഷം. വെടിക്കോപ്പുകളില്‍ പൊട്ടാസ്യം ക്ലോറേറ്റിന്റെ അംശമില്ലെന്ന് പൂരകമ്മിറ്റി ഭാരവാഹികള്‍  ഉറപ്പ് വരുത്തണം. ഹെലിക്യാം, ആനകള്‍ക്ക് അലോസരമുണ്ടാക്കുന്ന വിസിലുകള്‍, ബലൂണുകള്‍, ലൈറ്റുകള്‍, പീപ്പികള്‍, കാഴ്ചമറക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ പൂരാഘോഷ പരിസരത്ത് അനുവദിക്കില്ല.
സി.സി ക്യാമറ കവറേജ് വര്‍ദ്ധിപ്പിക്കും. ആനകളുടെ ആരോഗ്യ സുരക്ഷ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമാവും പരിശോധിക്കുക. ആനകള്‍, പാപ്പാന്‍മാര്‍, സഹായികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ സംഘാടകര്‍ മുന്‍കൂട്ടി സംഘാടകസമിതിക്ക് നല്‍കണം. കുടിവെള്ള വിതരണം, ഐസ് വിതരണം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില്‍പന എന്നിവയില്‍ ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. പൂരത്തിന്  മുന്നോടിയായി പട്ടണത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാനും, കാനകള്‍ സ്ലാബിട്ട് മൂടാനും അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, മരകൊമ്പുകള്‍ മുറിച്ചുമാറ്റാനും തൃശൂര്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍, റൂറല്‍ എസ്.പി യതീഷ് ചന്ദ്ര,ഡോ.എം.കെ.സുദര്‍ശനന്‍, എ.ഡി.എം.സി.ലതിക, സബ്കളക്ടര്‍ ഡോ.രേണുരാജ്, കെ.മഹേഷ്, എം.എസ് സമ്പൂര്‍ണ്ണ,  പ്രൊഫ.സി ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രൊഫ.എം. മാധവന്‍കുട്ടി,  സംബന്ധിച്ചു.തൃശൂര്‍: പൂരത്തിന്റ തനിമയും പാരമ്പര്യവും കൈവിടാതെ ഇക്കുറിയും പൂരം  കൊണ്ടാടാന്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ധാരണയായി. കൃഷിവകുപ്പു മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
പഴുതടച്ച സുരക്ഷയോടെ നിയമങ്ങളെല്ലാം പാലിച്ച് ഗ്രീന്‍ പ്രോട്ടോകോളോടെയാവും ഇത്തവണയും പൂരാഘോഷം. വെടിക്കോപ്പുകളില്‍ പൊട്ടാസ്യം ക്ലോറേറ്റിന്റെ അംശമില്ലെന്ന് പൂരകമ്മിറ്റി ഭാരവാഹികള്‍  ഉറപ്പ് വരുത്തണം. ഹെലിക്യാം, ആനകള്‍ക്ക് അലോസരമുണ്ടാക്കുന്ന വിസിലുകള്‍, ബലൂണുകള്‍, ലൈറ്റുകള്‍, പീപ്പികള്‍, കാഴ്ചമറക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ പൂരാഘോഷ പരിസരത്ത് അനുവദിക്കില്ല.
സി.സി ക്യാമറ കവറേജ് വര്‍ദ്ധിപ്പിക്കും. ആനകളുടെ ആരോഗ്യ സുരക്ഷ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമാവും പരിശോധിക്കുക. ആനകള്‍, പാപ്പാന്‍മാര്‍, സഹായികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ സംഘാടകര്‍ മുന്‍കൂട്ടി സംഘാടകസമിതിക്ക് നല്‍കണം. കുടിവെള്ള വിതരണം, ഐസ് വിതരണം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില്‍പന എന്നിവയില്‍ ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. പൂരത്തിന്  മുന്നോടിയായി പട്ടണത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാനും, കാനകള്‍ സ്ലാബിട്ട് മൂടാനും അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, മരകൊമ്പുകള്‍ മുറിച്ചുമാറ്റാനും തൃശൂര്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍, റൂറല്‍ എസ്.പി യതീഷ് ചന്ദ്ര,ഡോ.എം.കെ.സുദര്‍ശനന്‍, എ.ഡി.എം.സി.ലതിക, സബ്കളക്ടര്‍ ഡോ.രേണുരാജ്, കെ.മഹേഷ്, എം.എസ് സമ്പൂര്‍ണ്ണ,  പ്രൊഫ.സി ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രൊഫ.എം. മാധവന്‍കുട്ടി,  സംബന്ധിച്ചു.
Next Story

RELATED STORIES

Share it