Flash News

സുരക്ഷാഭീഷണിയുടെപേരില്‍ മനുഷ്യത്വം നഷ്ടപ്പെടുത്തരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

സുരക്ഷാഭീഷണിയുടെപേരില്‍ മനുഷ്യത്വം നഷ്ടപ്പെടുത്തരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
X
pope-francis-759വത്തിക്കാന്‍ സിറ്റി : മെച്ചപ്പെട്ട ജീവിതമാഗ്രഹിച്ചെത്തുന്ന അഭയാര്‍ഥികളെ സ്വാഗതം ചെയ്യാനുള്ള ധാര്‍മിക ഉത്തരവാദിത്തം യൂറോപ്പിനുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സുരക്ഷാഭീഷണിയുടെപേരില്‍ മനുഷ്യത്വം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. വത്തിക്കാനിലെ 180 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് മാര്‍പ്പാപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്റെ പ്രസംഗം മുഴുവനായും അഭയാര്‍ഥിപ്രശ്‌നത്തിനായാണ് മാര്‍പ്പാപ്പ നീക്കിവെച്ചത്.

[related] മറ്റുള്ളവരുടെ അഭിമാനത്തെ മാനിക്കുന്ന തത്വങ്ങളെ സുരക്ഷാഭീഷണിയുടെ പേരില്‍ മാറ്റിവെക്കരുതെന്ന്് മാര്‍പ്പാപ്പ പറഞ്ഞു. മനുഷ്യരാശിയുടെ ചരിത്രം തന്നെ വലിയ കുടിയേറ്റങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ടതാണ്. അഭയാര്‍ഥികള്‍ ഉത്ഭവിക്കുന്നതും സഞ്ചരിക്കുന്നതും എത്തിപ്പെടുന്നതുമായ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നത്തിന് സുസ്ഥിരമായ പരിഹാരങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംഘര്‍ഷവും പീഡനവും ഭയന്നു നാടുവിടുന്നവരെയും ദാരിദ്ര്യത്തെത്തുടര്‍ന്ന്് പലായനം ചെയ്യുന്നവരെയും വേര്‍തിരിക്കുന്നതിനെ അപലപിച്ച മാര്‍പ്പാപ്പ രണ്ടുകൂട്ടരും അന്താരാഷ്ട്ര സംരക്ഷണം അര്‍ഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it