സുരക്ഷയ്ക്കായി എത്തിയ പോലിസുകാരന് പാമ്പു കടിയേറ്റു

നെടുമ്പാശ്ശേരി: ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നെടുമ്പാശ്ശേരിയില്‍ എത്തിയ പോലിസുകാരനു ഹോട്ടലില്‍ വച്ച് പാമ്പുകടിയേറ്റു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ തങ്ങുമ്പോള്‍ അവിടെ ഡ്യൂട്ടിയിലായിരുന്ന കളമശ്ശേരി എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസറായ റോജിനാണ് ഹോട്ടലില്‍ വച്ച് പാമ്പുകടിയേറ്റത്. പാമ്പിനെ അപ്പോള്‍ തന്നെ തല്ലിക്കൊന്നു. ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഇവിടെ ആറു പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. കൊച്ചിയില്‍ ബുധനാഴ്ച എത്തിയ ത്രിപുര മുഖ്യമന്ത്രി അന്നു വൈകീട്ട് വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിലാണ് തങ്ങിയത്. ഇതേത്തുടര്‍ന്നാണ് പോലിസുകാര്‍ ഈ ഹോട്ടലില്‍ എത്തിയത്.
എന്നാല്‍, സുരക്ഷയ്ക്ക് എത്തിയ പോലിസുകാര്‍ക്ക് മുറി നല്‍കിയില്ല. പകരം സ്‌റ്റോര്‍ റൂമാണ് നല്‍കിയത്. ഇവിടെ വച്ചാണ് റോജിക്ക് പാമ്പുകടിയേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it