ernakulam local

സുരക്ഷയ്ക്കായി എത്തിച്ച ബോട്ട് ഉപേക്ഷിച്ച നിലയില്‍



മരട്: കായലില്‍ മല്‍സ്യബന്ധനത്തിനിടെ മുങ്ങിത്താഴുന്ന മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി എത്തിച്ച സിഫ്റ്റിന്റെ സോളാര്‍ ബോട്ടാണ് കായലോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്. കുമ്പളത്ത് കായലരികില്‍ രണ്ട് വര്‍ഷത്തിലേറെയായി ബോട്ട് ഉപയോഗിക്കാതെ കിടന്ന് നശിച്ച് കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വി വി സുരേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഇതിന്റെ എഞ്ചില്‍ ഊരിമാറ്റി വച്ചിരിക്കുന്ന അവസ്ഥയിലാണ്. ബോട്ട് ഓടിക്കുന്നതിനായുള്ള പരിശീലനം തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. ബോട്ട് കൊണ്ടുവന്നതിന് ശേഷം അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. കെ ബാബു മന്ത്രിയായിരുന്ന സമയത്താണ് കായലില്‍ കാറ്റും കോളിനുമിടെ വഞ്ചി മറിഞ്ഞ് അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി ബോട്ട് അനുവദിച്ച് നല്‍കിയിരുന്നത്. ആര്‍ക്കും ഉപകാരപ്പെടാതെ അനാഥമായി കിടക്കുന്ന ബോട്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കുന്നതിനായി അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Next Story

RELATED STORIES

Share it