malappuram local

സുരക്ഷയൊരുക്കാന്‍ 4,877 പോലിസുകാര്‍

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ജില്ലയില്‍ 4,877 പോലിസുകാര്‍ സേവനമനുഷ്ഠിക്കും. ജില്ലാ പോലിസ് മേധാവി കെ വിജയന്റെ കീഴില്‍ 11 ഡിവൈഎസ്പിമാരും 31 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് പ്രവര്‍ത്തിക്കുക. കൂടാതെ 491 സബ് ഇന്‍സ്‌പെക്ടര്‍മാരും 3,404 സിവില്‍ പോലിസ് ഓഫിസര്‍മാരുമുണ്ടാവും.
ഇവരെ കൂടാതെ വിമുക്തഭടന്മാരും സീനിയര്‍ എന്‍സിസി കാഡറ്റുകളും ഉള്‍പ്പെടുന്ന സ്‌പെഷല്‍ പോലിസ് വിങും പ്രവര്‍ത്തിക്കും. 940 സ്‌പെഷല്‍ പോലിസുകാരെയാണ് ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. ഡിവൈഎസ്പി എന്‍ വി അബ്ദുല്‍ ഖാദറിനാണ് നോഡല്‍ ഓഫിസറുടെ ചുമതല. ജില്ലയില്‍ നിലവിലുള്ള പോലിസുകാര്‍ക്ക് പുറമെ അര്‍ധസൈനിക വിഭാഗക്കാരെയും ഇതര സംസ്ഥാനങ്ങളിലെ പോലിസുകാരെയും ചേര്‍ത്താണ് 4,877 പേരെ വിന്യസിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മെയ് ആദ്യവാരത്തോടെ എത്തിച്ചേരും. ജില്ലയെ മൊത്തം ആറു സബ് ഡിവിഷനുകളായി തിരിച്ചാണ് പോലിസ് പ്രവര്‍ത്തിക്കുക.
ഒരോ സബ് ഡിവിഷനും ഒരു ഡിവൈഎസ്പിയെ ചുമതലപ്പെടുത്തും. ആറ് സബ് ഡിവിഷനുകളെ വീണ്ടും 18 ഇലക്ഷന്‍ സര്‍ക്കിളുകളായി തിരിച്ചിട്ടുണ്ട്. ഇതിന്റെ ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കായിരിക്കും. 24 മണിക്കൂര്‍ ഇലക്ഷന്‍ പട്രോളിങ് വിങ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓരോ പോലിസ് സ്റ്റേഷനിലും രണ്ട് ഇലക്ഷന്‍ പട്രോളിങ് വിങ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവര്‍ 24മണിക്കൂറും പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പട്രോളിങ് നടത്തും. ഒരു പോളിങ് ബൂത്തില്‍ ഒരു സിവില്‍ പോലിസ് ഓഫിസറുടെ സേവനം ലഭ്യമാവും.
ഒന്നില്‍ കൂടുതല്‍ ബൂത്തുകളുള്ള പോളിങ് ലൊക്കേഷനില്‍ കൂടുതല്‍ പോലിസുകാരുടെ സേവനം ലഭ്യമാവും. നിലവില്‍ അഞ്ച് ബൂത്തുകള്‍ വരെയുള്ള പോളിങ് ലൊക്കേഷനുകള്‍ ജില്ലയിലുണ്ട്. അഞ്ച് ബൂത്തുകളുള്ള പോളിങ് ലൊക്കേഷനില്‍ രണ്ടു സിവില്‍ പോലിസുകാരും മൂന്നു സ്‌പെഷല്‍ പോലിസുകാരുമുണ്ടാവും.
Next Story

RELATED STORIES

Share it