സുരക്ഷയില്ല; 900 വിദ്യാര്‍ഥികള്‍ ഉത്തരാഖണ്ഡ് എന്‍ഐടി വിട്ടു

ശ്രീനഗര്‍: (ഗര്‍വാള്‍): ദേശീയപാതയിലെ സുരക്ഷയില്ലാത്ത പ്രദേശത്തു നിന്ന് സുരക്ഷിതമായ സ്ഥിരം കാംപസിലേക്ക് ഉത്തരാഖണ്ഡിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) മാറ്റണമെന്ന് ആവശ്യപ്പെട്ട് 900ലേറെ വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് തിരിച്ചുപോയി. രണ്ടു വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്‍ഐടിയുടെ താല്‍ക്കാലിക കാംപസ്. നിലവില്‍ ദേശീയപാതയുടെ സമീപത്തെ കാംപസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ നാലു മുതല്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. താല്‍ക്കാലിക കാംപസിന്റെ ഒരുഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് പോകുന്ന വഴി മൂന്ന് ബിടെക് വിദ്യാര്‍ഥികള്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഈ മാസം ആദ്യമുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.
Next Story

RELATED STORIES

Share it