Kottayam Local

സുമീറിന്റെ കുടുംബത്തെ സഹായിക്കാന്‍ രണ്ടു ദിവസം നാടൊന്നിക്കുന്നു

മുണ്ടക്കയം: വാഹനാപകടത്തില്‍ മരിച്ച സുമീറിന്റെ കുടുംബത്തെ സഹായിക്കാന്‍ നാളെയും മറ്റെന്നാളും നാടൊന്നിക്കുമെന്ന് സമിതി ഭാരവാഹികളായ ജോഷിമംഗലം, സി വി അനില്‍കുമാര്‍, ബെന്നിചേറ്റുകുഴി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ചെളിക്കുഴിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച 27കാരനായ സുമീറിന്റെ കുടുംബം ഇപ്പോള്‍ അനാഥമാണ്. ചെറുപ്പത്തിലെ മാതാവു മരിച്ചുപോവുകയും പിതാവു ഉപേക്ഷിച്ചു പോവുകയും ചെയ്തതിനെ തുടര്‍ന്ന് മാതൃസഹോദരി ലൈലയാണ് സുമീറിനെ വളര്‍ത്തിയത്. ഇതിനിടയില്‍ രോഗത്തെ തുടര്‍ന്ന് ലൈലയുടെ കാല്‍ മുറിച്ചുമാറ്റുകയും ചെയ്തതോടെ വളരെ ചെറുപ്പത്തില്‍ തന്നെ സുമീര്‍ പഠനം ഉപേക്ഷിച്ച് ടൗണിലെ ബേക്കറിയില്‍ സഹായിയായി ജോലിക്കുകയറി.മൂന്നു വര്‍ഷം മുമ്പ് വിവാഹിതനായ സുമീറിനു രണ്ടര വയസ്സുള്ള മകളുണ്ട്. മൂന്നു മാസം ഗര്‍ഭിണിയായ ഭാര്യയും മകളും വാടക വീട്ടിലാണ് താമസിച്ചുവരന്നത്. വാടകയും മറ്റു ചെലവുകളും മറ്റുള്ളവരുടെ സഹായത്തിലാണ്്്്് നടത്തുന്നത്. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പഞ്ചായത്ത്് പ്രസിഡന്റ് കെ എസ് രാജു, ജില്ലാ പഞ്ചായത്തംഗം കെ രാജേഷ്, റവ. ഫാ. മാത്യു തുണ്ടിയില്‍, ബാബു ഇടയാടിക്കുഴി, അസീസ് ബഡായില്‍ അടക്കം രക്ഷാധികാരികളായി സുമീര്‍ കുടുംബസഹായ സമിതി രൂപീകരിച്ചത്്. ഇതിന്റെ ഭാഗമായി നാളെ രാവിലെ എട്ടു മുതല്‍ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി സഹായനിധി സമാഹരിക്കും. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ അഞ്ചു വരെ മുണ്ടക്കയം പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത് മെംബര്‍മാരുടെയും സാമൂഹികപ്രവര്‍ത്തകരുടെയും നേതൃത്വത്തിലും കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളില്‍ കൂട്ടിക്കല്‍ ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലും സമാഹരണം നടത്തും. കൂടാതെ നാളെയും മറ്റെന്നാളും  ഷൈബു എന്ന സ്വകാര്യ ബസ്സുകളില്‍ പ്രത്യേക പണ സമാഹരണവും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.സമാഹരണം വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജോഷിമംഗലം, പി കെ നാസര്‍, അബു ഉബൈദത്ത് എന്നിവരുടെ പേരില്‍ സംയുക്ത അക്കൗണ്ട് ഐസിഐസിഐസിഐ മുണ്ടക്കയം ശാഖയില്‍ സുമീര്‍ കുടുംബ സഹായത്തിനായി തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 266301000505, ഐഎഫ്എസ്‌സിഐസിഐസി 0002663. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഹാജി പി കെ നാസര്‍, ജനറല്‍ കണ്‍വീനര്‍ അബു ഉബൈദത്ത് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it