kasaragod local

സുമനസ്സുകളുടെ കനിവ് കാത്ത് പള്ളിക്കുഞ്ഞി

കുമ്പള: കഴിഞ്ഞ മാസം കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം കാറും മിനിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുമ്പള കോയിപ്പാടി കടപ്പുറത്തെ മല്‍സ്യത്തൊഴിലാളി പള്ളിക്കുഞ്ഞിയുടെ മകന്‍ ദാവൂദിനെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ വകയില്ലാതെ സുമനസുകളുടെ സഹായം തേടുന്നു.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ദാവൂദിനെ ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ മൂന്ന് ലക്ഷം രൂപ അടക്കണം. പള്ളികുഞ്ഞിക്ക് രണ്ട് പെണ്‍മക്കളും മൂന്ന് ആണ്‍ മക്കളുമാണുള്ളത് മൂത്ത മകനാണ് ദാവൂദ്. ദാവൂദും മല്‍സ്യത്തൊഴിലാളി ആണ്. ജപ്തി ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു കൊച്ചു വീട് മാത്രമാണ് ഉള്ളത്. വീടിനെടുത്ത വായ്പ തിരിച്ചടക്കാനാവാത്തതിനാല്‍ ജപ്തി ഭീഷണിയിലാണ് കുടുംബം.
ദാവൂദിന്റെ കാലിനാണ് അപകടത്തില്‍ ഗുരുതരമായ പരിക്കുകളുള്ളത്. ശസ്ത്രക്രിയയും ചികില്‍സയുമായെങ്കിലും ദാവൂദ് നടന്നു കാണണമെങ്കില്‍ തന്നെ വര്‍ഷങ്ങളുടുക്കുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ദിവസം തോറും ആശുപത്രി ചാര്‍ജ് കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 15 ദിവസമായി മകനെ ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കാന്‍ പള്ളിക്കുഞ്ഞി മുട്ടാത്ത വാതിലുകളില്ല. ആകെ ലഭിച്ചതാകട്ടെ 55000 രൂപയും. അത് ഹോസ്പിറ്റലില്‍ അടക്കുകയും ചെയ്തു.
സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പള്ളിക്കുഞ്ഞിയുടെ അക്കൗണ്ട് നമ്പര്‍: 40517100011276. കേരള ഗ്രാമീണ്‍ ബാങ്ക് കുമ്പള ബ്രാഞ്ച്. കഎടഇ:ഗഘഏ80040517. ഫോണ്‍: 8129616322.
Next Story

RELATED STORIES

Share it