Pathanamthitta local

സുഭക്ഷിത ബാല്യം-സുന്ദരബാല്യം പദ്ധതി നടപ്പാക്കും

പത്തനംതിട്ട: ജില്ലയിലെ ആദിവാസി-മലയോര മേഖലയിലെ കുട്ടികളുടെ പോഷകാഹാര പ്രശ്‌നം പരിഹരിക്കുന്നതിനായി സുഭക്ഷിത ബാല്യം-സുന്ദര ബാല്യം പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേനയും പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീനെ ചുമതലപ്പെടുത്തി.
പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയില്‍ ആരംഭിക്കുന്നതിനും ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
തിരുവല്ല സബ് കലക്ടര്‍ വി ശ്രീറാം, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ എ റഹീം, ഡിഇഒ കെ പി പ്രസന്നന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.അനിതകുമാരി, പ്രോഗ്രാം ഓഫിസര്‍ എ അബ്ബാസ്, എസ്ടിഡിഒ ബി രാജീവ്കുമാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ എ സജു, ആര്‍എഫ്ഒ നൗഷാദ്, ജി ഹരിദാസ്, ആശാ വി ലക്ഷ്മി സംബന്ധിച്ചു.
Next Story

RELATED STORIES

Share it