Flash News

സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത് പരസ്യമായി

സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത് പരസ്യമായി
X


ഉള്ളാള്‍: ഉള്ളാളില്‍ ഇലക്ട്രീഷ്യനായ സുബൈറിനെ (40) വെട്ടിക്കൊലപ്പെടുത്തിയത് പരസ്യമായി. നിസ്‌കാരം കഴിഞ്ഞ് വരികയായിരുന്ന സുബൈറിനെയും സുഹൃത്ത് ഇല്യാസിനെയും ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി സുബൈര്‍ മരിക്കുകയായിരുന്നു. ഇല്യാസ് (50) പരിക്കേറ്റ് ആശുപത്രിയിലാണ്. ആളുകള്‍ ഓടിക്കൂടിയതോടെ സംഘം രക്ഷപ്പെട്ടു. ഗുണ്ടാ സംഘത്തിനെതിരായി പരാതി നല്‍കിയതിന്റെ പകയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കരുതുന്നത്. നേരത്തേ സുബൈറിന് ഗുണ്ടാ സംഘത്തില്‍ നിന്നും ഭീഷണിയും ഉണ്ടായിരുന്നു. അതേസമയം, മരിച്ച സുബൈര്‍ കഴിഞ്ഞ പത്തു വര്‍ഷമായി തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് ബിജെപി അവകാശപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിക്കുന്നു. പരിക്കേറ്റ ഇല്യാസിനും ആക്രമണത്തില്‍ പങ്കുണ്ടെന്നും ബിജെപി ആരോപിക്കുന്നു.

[related]
Next Story

RELATED STORIES

Share it