Flash News

സുബൈര്‍ കൊലക്കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

സുബൈര്‍ കൊലക്കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
X


മംഗളൂരു:  ഉള്ളാളില്‍ പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞു വരുന്ന വഴി സുബൈര്‍ എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ഗുണ്ടാ സംഘത്തില്‍ പെട്ട ആളുകളാണ് ഇവരെന്നാണ് റിപോര്‍ട്ട്. അബ്ദുള്‍ റഹ്മാന്‍ സുഹൈല്‍ (23), നിജാമുദ്ദീന്‍ (23), മുഹമ്മദ് മുസ്തഫ (21), ഹസ്സന്‍ താജൂദ്ദീന്‍ (24), ആസിഫ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ നിരവധി ഗുണ്ടാ കേസുകളും മോഷണക്കേസുകളും നിലവിലുണ്ട്. സംഭവത്തില്‍ പങ്കാളികളായ മൂന്നുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാസംഘത്തിനെതിരേ പരാതി നല്‍കിയതിന്റെ പക തീര്‍ക്കാനാണ് സുബൈറിനെ സംഘം കൊലപ്പെടുത്തിയത്.

[related]
Next Story

RELATED STORIES

Share it