kasaragod local

സുബൈദ വധംപ്രതികളുടെ തിരിച്ചറിയല്‍ പരേഡിന് പോലിസ് ഹരജി ഫയല്‍ ചെയ്തു

കാഞ്ഞങ്ങാട്: പെരിയ ആയമ്പാറ ചെക്കിപള്ളത്തെ സുബൈദ വധക്കേസില്‍ അറസ്റ്റിലായ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ബേക്കല്‍ സിഐ കാസര്‍കോട് സിജെഎം കോടതിയില്‍ ഹരജി നല്‍കി. പ്രതികളായ പട്‌ല കോട്ടക്കണ്ണിയിലെ കെ എം അബ്ദുല്‍ ഖാദര്‍(26), കുതിരപ്പാടിയിലെ പട്‌ല അസീസ് എന്ന അബ്ദുല്‍ അസീസ് എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ അപേക്ഷ നല്‍കിയത്.സുബൈദയുടെ വീടിന്റെ താക്കോല്‍ കൊലപാതകത്തിന് ശേഷം കാസര്‍കോട്ടെക്കുള്ള യാത്രയില്‍ ചന്ദ്രഗിരി പുഴയില്‍ വലിച്ചെറിഞ്ഞതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഈ താക്കോല്‍ കണ്ടെത്താന്‍ കഴിയുമോ എന്ന പരിശോധനയും നടക്കും. അതേ സമയം രണ്ട് പ്രതികളുടെ ഫോട്ടോകള്‍ നവ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തെക്കുറിച്ച് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കൂടാതെ പിടികൂടാനുള്ള രണ്ട് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it