സുപ്രിയ സുലെ ഭുജ്ബലിനെ സന്ദര്‍ശിച്ചു

മുംബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബലിനെ എന്‍സിപി എംപിയും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ സന്ദര്‍ശിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമമനുസരിച്ച് കേസെടുത്ത ഭുജ്ബലിനെ വ്യാഴാഴ്ചയാണ് പ്രത്യേക കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഹോളി ആശംസകള്‍ അറിയിക്കാനാണ് താന്‍ ഭുജ്ബലിനെ സന്ദര്‍ശിച്ചതെന്ന് സുപ്രിയ പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് ഭുജ്ബലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ മരുമകന്‍ സമീര്‍ ഭുജ്ബലും ഈ കേസില്‍ ജയിലിലാണ്.
Next Story

RELATED STORIES

Share it