kasaragod local

സുപ്രിം കോടതിവിധി സര്‍ക്കാരിന്റെ നിലപാടിന് ലഭിച്ച അംഗീകാരം: അഡ്വ. സി കെ ശ്രീധരന്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനു അനുകൂലമായ സുപ്രീംകോടതി വിധി ചരിത്രപ്രധാനവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് ലഭിച്ച അംഗീകാരവുമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.സി കെ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. മഹിളകോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ്പ്രസിഡന്റുമാരായ പി കെ ഫൈസല്‍, ഹക്കീം കുന്നില്‍, ജനറല്‍സെക്രട്ടറിമാരായ വിനോദ്കുമാര്‍ പള്ളയില്‍വീട്, അഡ്വ. എ ഗോവിന്ദന്‍ നായര്‍, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, സി വി ജെയിംസ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ഒ കെ നാരായണി, സുകുമാരി ശ്രീധരന്‍, ബി മാധവി, വി സരസ്വതി, ജാനകി രാഘവന്‍, ലത പനയാല്‍, കെ ലീല, കെ വി ശോഭന, പി ജയശ്രീ സംസാരിച്ചു.
Next Story

RELATED STORIES

Share it