സുപ്രിം കോടതിയിലേക്ക് നാല് ജഡ്ജിമാരെ ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: നാലു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതിന് സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം ആര്‍ ഷാ, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് റസ്‌തോഗി എന്നിവരുടെ പേരുകളാണ് സുപ്രിംകോടതി കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇവരുടെ പേരുകള്‍ കേന്ദ്രം അംഗീകരിച്ചാല്‍ സുപ്രിംകോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 28 ആയി ഉയരും. മൊത്തം 31 ജഡ്ജിമാരാണ് സുപ്രിംകോടതിയില്‍ വേണ്ടത്. പുതുതായി ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ നിയമനം നടന്നാല്‍ സുപ്രിംകോടതിയിലെ അനുവദനീയമായ ജഡ്ജിമാരുടെ തസ്തിക പൂര്‍ത്തിയാവാന്‍ കേവലം മൂന്നു ജഡ്ജിമാര്‍ കൂടി മതിയാവും.
Next Story

RELATED STORIES

Share it