സുപ്രിംകോടതി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി തള്ളിയതിന് പിന്നാലെ സുപ്രിംകോടതി വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. ബ്രസീല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കിങ് ടീമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. ഹൈടെക് ബ്രസീല്‍ ഹാക്ക് ടീം എന്നാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. പ്രവൃത്തിസമയത്ത് ഇത് ആദ്യമായാണ് സുപ്രിംകോടതി വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാവുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ പരിപാലിക്കുന്ന നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ആഭ്യന്തര, നിയമമന്ത്രാലയ വെബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it