Flash News

സുപ്രിംകോടതി വിധി എന്തായാലും രാമക്ഷേത്രനിര്‍മ്മാണത്തില്‍ നിന്ന് പിന്‍മാറില്ല: ബിജെപി നേതാവ്

സുപ്രിംകോടതി വിധി എന്തായാലും രാമക്ഷേത്രനിര്‍മ്മാണത്തില്‍ നിന്ന് പിന്‍മാറില്ല: ബിജെപി നേതാവ്
X
മധ്യപ്രദേശ്: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധി എന്തുതന്നെയായാലും രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബിജെപി നേതാവ്.



മധ്യപ്രദേശ് ടൂറിസം വികസന കോര്‍പ്പറേഷന്‍ തപോവന്‍ ഭൗമിക് ആണ് വിവാദ പ്രസ്താവന നടത്തിയത്. ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രിംകോടതി വിധി എന്തായാലും തര്‍ക്കഭൂമിയില്‍ ഇന്ത്യയിലെ ഹിന്ദുക്കളുടെ സഹായത്തോടെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഭൗമിക് പറഞ്ഞു. സുപ്രിംകോടതി വിധി ഹിന്ദുക്കള്‍ക്ക് എതിരാണെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തും. അടുത്ത ദീപാവലി ആഘോഷങ്ങള്‍ക്ക് മുമ്പ് തന്നെ ക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്നും ഭൗമിക് പറഞ്ഞു.
ഭൗമികിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ടെങ്കിലും തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രത്യേക നിയമനിര്‍മ്മാണത്തിലുടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കും. അല്ലെങ്കില്‍ രാജ്യത്തെ ഹിന്ദുക്കള്‍ അണിചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
അതേസമയം, രാജ്യത്തിന്റെ നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന സര്‍ക്കാരാണ് ഭരണത്തിലിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഭൗമികിന്റെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കെ മിശ്ര ആരോപിച്ചു.
Next Story

RELATED STORIES

Share it