Flash News

സുപ്രിംകോടതി ജാമ്യഹരജി തള്ളി ; ജ. കര്‍ണനെ ജയിലിലടച്ചു



ന്യൂഡല്‍ഹി/കൊല്‍ക്കത്ത: അറസ്റ്റിലായ കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി എസ് കര്‍ണനെ പ്രസിഡന്‍സി ജയിലിലടച്ചു. ചെന്നൈയില്‍ നിന്നാണ് കര്‍ണനെ കൊല്‍ക്കത്തയിലെത്തിച്ചത്. സുപ്രിംകോടതി മെയ് ഒമ്പതിന്  ആറുമാസം തടവ് വിധിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അദ്ദേഹം  ചൊവ്വാഴ്ച രാത്രിയാണ് പിടിയിലായത്. ജയിലില്‍ വച്ചു നെഞ്ചുവേദന അനുഭവപ്പെട്ട കര്‍ണനെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് കര്‍ണന്റെ ജാമ്യഹരജി സുപ്രിംകോടതി തള്ളി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടു നല്‍കിയ ഹരജിയാണ് ആറുമാസത്തെ തടവിന് ശിക്ഷിച്ച ഏഴംഗ ബെഞ്ചിന്റെ നടപടിയില്‍ ഇടപെടാനാവില്ലന്നെു ചൂണ്ടിക്കാട്ടി കോടതി തള്ളിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ചിനെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it