സുപ്രിംകോടതി ജഡ്ജി: ഇന്ദു മല്‍ഹോത്രയുടെ നിയമനം സാങ്കേതികമായി ഉറപ്പായി

ന്യൂഡല്‍ഹി:  സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ സുപ്രിംകോടതി ജഡ്ജിയായുള്ള നിയമനത്തിനു സാങ്കേതികമായി അംഗീകാരം ലഭിച്ചതായി റിപോര്‍ട്ട്. ഇന്ദുവിനെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രസര്‍ക്കാരിനു നല്‍കിയിരിക്കുന്ന റിപോര്‍ട്ട് അവര്‍ക്ക് അനുകൂലമാണെന്നാണു നിയമവൃത്തങ്ങളില്‍ നല്‍കുന്ന സൂചന. ഇതോടെ, സാങ്കേതികമായി ഇന്ദു മല്‍ഹോത്രയുടെ നിയമന തടസ്സങ്ങള്‍ നീങ്ങി.
ജനുവരിയിലാണു മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമായ കെ എം ജോസഫ്, സുപ്രിംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ നിയമനം വൈകിപ്പിക്കുകയായിരുന്നു. ഇന്ദു മല്‍ഹോത്രയുടെ കാര്യത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) കേന്ദ്രസര്‍ക്കാരിനു പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ജസ്റ്റിസ് കെ എം ജോസഫിന്റെ കാര്യത്തില്‍ ഐബി ഇതുവരെയും റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടി റദ്ദാക്കിയതോടെ മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ജസ്റ്റിസ് ജോസഫിന്റെ നിയമനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
Next Story

RELATED STORIES

Share it