സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനം; ഇന്ദു മല്‍ഹോത്രയെക്കുറിച്ചുള്ള റിപോര്‍ട്ട് ഐബി സര്‍ക്കാരിനു സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനിടയില്‍ പെട്ട് അനിശ്ചിതാവസ്ഥയിലായ സുപ്രിംകോടതിയിലെ രണ്ടു ജഡ്ജിമാരുടെ നിയമനത്തില്‍ നേരിയ പുരോഗതി. ജനുവരിയിലാണു മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമായ കെ എം ജോസഫ്, സുപ്രിംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനം വൈകിപ്പിക്കുകയായിരുന്നു.
എന്നാല്‍, ഇന്ദു മല്‍ഹോത്രയുടെ കാര്യത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) കേന്ദ്രസര്‍ക്കാരിനു പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനത്തിനു മുമ്പായി സാധാരണ നടക്കുന്ന നടപടിക്രമമാണിത്. എന്നാല്‍, ജസ്റ്റിസ് കെ എം ജോസഫിന്റെ കാര്യത്തില്‍ ഐബി  റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടി റദ്ദാക്കിയതോടെ മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ജസ്റ്റിസ് ജോസഫിന്റെ നിയമനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ജഡ്ജിമാരുടെ നിയമനത്തിനായുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ തീരുമാനം വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അ തൃപ്തി അറിയിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേരത്തെ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തു പരിഗണിക്കാന്‍ ഏഴംഗ ബെഞ്ച് രൂപീകരിക്കണമെന്നാണു കത്തില്‍ ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണു ശുപാര്‍ശ വൈകുന്നതെന്നു സര്‍ക്കാരിനോടു ചോദിക്കണം. ശുപാര്‍ശ കൈകാര്യം ചെയ്യുന്നതിനു ചട്ടങ്ങള്‍ രൂപീകരിക്കണം. തുടര്‍നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി ഉള്‍പ്പെടെയുള്ളവ സ്വീകരിക്കണം. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് അടിയന്തരമായി ഇടപെടണം.
സാധാരണ പ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ തന്നെയാണ് ഉചിതമായ നടപടി. അല്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാമെന്നും സുപ്രിംകോടതിയിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് കുര്യന്‍ ജോസഫ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it