സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം വീണ്ടും മടക്കി

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ കൊളീജിയം സമര്‍പ്പിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ രണ്ടാംതവണയും തിരിച്ചയച്ചു. പട്‌ന ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയെ നിയമിക്കാനുള്ള ശുപാര്‍ശയാണു കേന്ദ്രം വീണ്ടും തിരിച്ചയച്ചത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണു ശുപാര്‍ശ സര്‍ക്കാരിനയച്ചത്. എതിര്‍പ്പ് മറികടന്ന് നിയമനത്തില്‍ ഉറച്ചുനില്‍ക്കാനാണ് കൊളീജിയത്തിന്റെ തീരുമാനം. 2013 നവംബറിലാണ് ഈ നിയമനം സംബന്ധിച്ച ശുപാര്‍ശ കൊളീജിയം ആദ്യമായി സര്‍ക്കാരിനു സമര്‍പ്പിച്ചത്. രഹസ്യാന്വേഷണ ബ്യൂറോയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനം പുനരാലോചിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം അന്ന് ശുപാര്‍ശ മടക്കിയയച്ചത്. അതിനിടെ 2015 ഏപ്രില്‍ 13ന് കേന്ദ്രം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം വിജ്ഞാപനം ചെയ്തു. എന്നാല്‍ ഒക്ടോബര്‍ 16ന് ഈ നിയമം സുപ്രിംകോടതി റദ്ദാക്കി. തുടര്‍ന്നാണ് കൊളീജിയം വീണ്ടും ശുപാര്‍ശ സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it