Flash News

സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചില്‍ 5000ലധികം കേസുകള്‍

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിനെ കാത്തിരിക്കുന്നത് 5,298 കേസുകള്‍. കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം കേസുകള്‍ അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നത്. ഭരണഘടനാ ബെഞ്ചും ഇത്തവണ അവധിക്കാലത്തു ചേരും. മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസ്, വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പൗരന്റെ സ്വകാര്യതയും അവകാശവും ഹനിക്കുന്നുവെന്ന ഹരജി, അസമിലെ പൗരത്വവുമായി ബന്ധപ്പെട്ട കേസ് എന്നിവയാണ് ബെഞ്ചിന്റെ പരിഗണനയില്‍ വരുക. മെയ് 5 മുതല്‍ ജൂലൈ 2 വരെയാണ്  വേനല്‍ക്കാല അവധി.  പ്രാധാന്യമനുസരിച്ച് കേസുകള്‍ അവധിക്കാല ബെഞ്ചിന്റെ ലിസ്റ്റില്‍ കൂടുതല്‍ ഇടം പിടിക്കാനും സാധ്യതയുണ്ട്. ചുരുങ്ങിയത് 17 ജഡ്ജിമാരെങ്കിലും അവധിക്കാല ബെഞ്ചില്‍ ഇത്തവണ ഉണ്ടാവും. 60,000ലധികം കേസുകളാണ് സുപ്രിംകോടതിയില്‍ തീര്‍പ്പാവാനുള്ളത്.

[related]
Next Story

RELATED STORIES

Share it