സുപ്രിംകോടതിയില്‍ വീണ്ടും വനിതാ ബെഞ്ച്

ന്യൂഡെല്‍ഹി: വനിതകള്‍ മാത്രമുള്ള ബെഞ്ചിന് ഈ മാസം അഞ്ചിന് സുപ്രിംകോടതി സാക്ഷ്യം വഹിക്കും. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയതായിരിക്കും ബെഞ്ച്്. ഇത് രണ്ടാം തവണയാണ് വനിതകളുടെ ബെഞ്ച് സുപ്രിംകോടതി രൂപീകരിക്കുന്നത്. ഇതിനുമുമ്പ് 2013ലായിരുന്നു ഇത്തരം ബെഞ്ച് രൂപീകരിക്കപ്പെട്ടത്. അന്ന് ജ്ഞാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവരായിരുന്നു വനിതാ ബെഞ്ചില്‍ വന്ന കേസില്‍ വാദം കേട്ടിരുന്നത്. ജസ്റ്റിസ് ബാനര്‍ജിയുടെ നിയമനത്തോടെ സുപ്രിംകോടതിക്ക് ചരിത്രത്തിലാദ്യമായി ഇപ്പോള്‍ മൂന്നു സിറ്റിങ് വനിതാ ജഡ്ജിമാരുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം സുപ്രിംകോടതിയില്‍ നിയമിതയായ എട്ടാമത്തെ ജഡ്ജിയാണ് ഇന്ദിരാബാനര്‍ജി.

Next Story

RELATED STORIES

Share it