kannur local

സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

ചെറുവത്തൂര്‍: സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) സംസ്ഥാന സമ്മേളനം ലൈറ്റ് ഓഫ് മദീനക്ക് തൃക്കരിപ്പൂര്‍ കൈതക്കാട്ട് ഉജ്വല തുടക്കം. ലൈറ്റ് ഓഫ് മദീന മഹല്ല് പ്രവര്‍ത്തന പദ്ധതികളുടെ ദൃശ്യാവിഷ്‌കാരമാണ്. എസ്എംഎഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന കര്‍മ പദ്ധതികള്‍ കണ്ടും കേട്ടും അനുഭവിച്ചും മഹല്ലുകളില്‍ നടപ്പിലാക്കാന്‍ മഹല്ലു ഭാരവാഹികളെ സജ്ജരാക്കുന്ന പരിശീലന പദ്ധതിയാണ് ലൈറ്റ് ഓഫ് മദീന.
ഏഴ് മെയിന്‍ പവലിയനുകളും രണ്ട് സബ് പവലിയനുകളുമാണ് ലൈറ്റ് ഓഫ് മദീനയില്‍ സജ്ജരീകരിച്ചിട്ടുള്ളത്. ശിശു വിദ്യഭ്യാസ കാഴ്ചപ്പാടുകള്‍ നല്‍കുന്ന പ്രീ സ്‌കൂള്‍, പ്രാക്ടിക്കല്‍ ലാബ്  അടക്കമുള്ള മികച്ച മദ്‌റസയുടെ മാതൃക, പലിശ രഹിത സംവിധാനമടക്കം പരിചയപ്പെടുന്ന സാമ്പത്തിക പവലിയന്‍, ട്രെന്റും അസ്മിയും മത ഭൗതിക സമന്വയ സംവിധാനമടക്കം അടുത്ത് പരിചയപ്പെടുന്ന വിദ്യാഭ്യാസ ലോകം, പ്രീമാരിറ്റല്‍ കൗണ്‍സിലിങ്, പാരന്റിങ്, കൗമാര കൗണ്‍സിലിങ് അടക്കം നേരിട്ട് മനസ്സിലാക്കാന്‍ സാമൂഹിക പവലിയന്‍, സ്വദേശി ദര്‍സ്, വിദേശി ദര്‍സ് അടക്കമുള്ള എസ്എംഎഫ് പദ്ധതികളെ അടുത്തറിയുന്ന മസ്ജിദ്, മഹല്ല് സോഫ്റ്റ് വെയര്‍, വെബ്‌സൈറ്റ്, രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ അടുത്തറിയുന്ന സമ്പൂര്‍ണ മഹല്ല് എന്നീ പവലിയനുകളിലൂടെയാണ് ലൈറ്റ് ഓഫ് മദീന ക്രമീകരിച്ചിട്ടുള്ളത്.
കേരളത്തിനകത്തും പുറത്ത് നിന്നുമായി അയ്യായിരത്തിലധികം മഹല്ലുകളില്‍ നിന്നുള്ള ഇരുപതിനായിരത്തിലധികം മഹല്ലു ഭാരവാഹി പ്രതിനിധികള്‍ പങ്കെടുക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ലൈറ്റ് ഓഫ് മദീന ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍ അധ്യക്ഷത വഹിക്കും. പി കെ പി അബ്ദുസ്സലാം മുസ്്‌ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ചെര്‍ക്കളം അബ്ദുല്ല, എം സി ഖമറുദ്ദീന്‍, മുക്കം ഉമര്‍ ഫൈസി സംസാരിച്ചു.
ഇന്ന് വൈകിട്ട് ഏഴിന് മജ്‌ലിസുന്നൂറിന് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.നാളെ വൈകിട്ട് ഏഴിന് നടക്കുന്ന പൊതു സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാണിയൂര്‍ അഹമദ് മുസ്്‌ല്യാര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
Next Story

RELATED STORIES

Share it