kasaragod local

സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ലൈറ്റ് ഓഫ് മദീന സമാപിച്ചു

കാസര്‍കോട്: സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ലൈറ്റ് ഓഫ് മദീന, മഹല്ല് ഭാരവാഹികള്‍ക്ക് ചിന്തയും ഇച്ഛാശക്തിയും ആത്മവിശ്വാസവും പകര്‍ന്ന് തൃക്കരിപ്പൂരില്‍ കൈതക്കാട്ട് സമാപിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈറ്റ് ഓഫ് മദീന ചെയര്‍മാന്‍ ടി കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷത വഹിച്ചു.
മുക്കം ഉമര്‍ഫൈസി, മെട്രോ മുഹമ്മദാജി, യു ശാഫി ഹാജി, പിണങ്ങോട് അബൂബക്കര്‍, ഹംസ ഹാജി പെരുമ്പ, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, പി സി ഇബ്രാഹിം ഹാജി, എം സി ഇബ്രാഹിം ഹാജി, കെ ശുക്കൂര്‍ ഹാജി, കല്ലട്ര അബ്ബാസ് ഹാജി, എ ഹമീദ് ഹാജി, എ കെ ആലിപ്പറമ്പ് സംബന്ധിച്ചു. പതിവ് സമ്മേളന കാഴ്ചകള്‍ക്കപ്പുറം മഹല്ലുകളില്‍ നടപ്പിലാക്കുന്ന കര്‍മ പദ്ധതികളെ കണ്ടും കേട്ടും അനുഭവിച്ചും നേരില്‍ കണ്ട് പകര്‍ത്തിയെടുത്ത് മഹല്ലു ഭാരവാഹികളെ സജ്ജരാക്കുന്നതായിരുന്നു ലൈറ്റ് ഓഫ് മദീനയിലെ ഓരോ പവലിയനുകളും.
മദീനയിലെ ചരിത്ര ആതിഥേയത്വം ഓര്‍മപ്പെടുത്തുന്ന രീതിയില്‍ കൈതക്കാട് ഗ്രാമം പൂര്‍ണാര്‍ത്ഥത്തില്‍ ലൈറ്റ് ഓഫ് മദീന ഏറ്റെടുത്തു. കേരളത്തിന്റെ പുറത്ത് നിന്നും നീലഗിരി, കൊടക്, ബംഗളൂരു, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ പ്രദേശത്ത് നിന്നുമുള്ള പ്രത്യേക പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it