സുന്ദര്‍ പിച്ചൈ അമേരിക്കയില്‍ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന സിഇഒ

ന്യൂയോര്‍ക്ക്: ഗൂഗ്ള്‍ മേധാവിയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ യുഎസില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന സിഇഒ. ഗൂഗഌന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് പ്രതിവര്‍ഷം 19.9 കോടി ഡോളറാണ് പിച്ചൈക്ക് നല്‍കുന്നത്. കൂടാതെ, 2000 കോടിയുടെ മൂല്യമുള്ള 2.73 ലക്ഷം നിയന്ത്രിത ഓഹരികളും സുന്ദര്‍ പിച്ചൈക്ക് കമ്പനി നല്‍കി.
ഇതോടെ ഗൂഗഌന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വന്തമാക്കുന്ന സിഇഒ എന്ന നേട്ടവും സുന്ദര്‍ പിച്ചൈ നേടി. കഴിഞ്ഞ ദിവസം ബ്ലൂബെര്‍ഗാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ ഗൂഗഌന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറുകയും ചെയ്തു. ഒരു ഗൂഗ്ള്‍ എക്‌സിക്യൂട്ടീവിന് നാളിതുവരെ നല്‍കിയതില്‍ വച്ചേറ്റവും ആധായകരമായ അവര്‍ഡാണിതെന്നു ബ്ലൂബര്‍ഗ് വ്യക്തമാക്കുന്നു. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആല്‍ഫബെറ്റ് വക്താവ് തയ്യാറായിട്ടില്ല. നേരത്തേ ഗൂഗ്ള്‍ സ്ഥാപകനായിരുന്ന ലാറി പേജിന്റെ പിന്‍ഗാമിയായി പ്രവര്‍ത്തിച്ച പിച്ചൈ കഴിഞ്ഞ വര്‍ഷം ആല്‍ഫബെറ്റ് കമ്പനി രൂപീകരിച്ചപ്പോഴാണ് കമ്പനിയുടെ സിഇഒ ആയി സ്ഥാനമേറ്റെടുത്തത്.
ഗൂഗഌലെ ജി മെയില്‍, ഗൂഗ്ള്‍ മാപ് എന്നിവ മെച്ചപ്പെടുത്തുന്നതിനു പിറകില്‍ പ്രവര്‍ത്തിച്ച പ്രമുഖരിലൊരാളാണ് സുന്ദര്‍. കൂടാതെ, ക്രോം, ക്രോം ഒഎസ് എന്നിവയുടെ വികസനത്തിനും അദ്ദേഹം യത്‌നിച്ചു.
Next Story

RELATED STORIES

Share it