kasaragod local

സുനാമിത്തിരയില്‍ കാണാതായ കുട്ടിയുടെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ നല്‍കാത്തത് മനുഷ്യാവകാശ ലംഘനമെന്ന്

കാസര്‍കോട്: സുനാമി തിരയില്‍ പെട്ട് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കുട്ടിയുടെ കുടുംബത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.ജില്ലാ കലക്ടറും ഫിഷറീസ് ഡയറക്ടറും മല്‍സ്യഫെഡ് എംഡിയും കാഞ്ഞങ്ങാട് ഡിവൈഎസ്പിയും മുന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന്  കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ പറഞ്ഞു.  2004 ഡിസംബര്‍ 27ന് കീഴൂര്‍ കടപ്പുറത്തായിരുന്നു സംഭവം. കുട്ടിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മാധ്യമ റിപോര്‍ട്ടുകളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.  സുനാമിയെ തുടര്‍ന്ന് ചന്ദ്രഗിരി പുഴയിലേക്ക് കയറ്റിവച്ചിരുന്ന ബോട്ട്  തിരമാലയില്‍ പെട്ട് കടലിലേക്ക് ഒഴുകിയപ്പോള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളി രക്ഷപ്പെട്ടു. ഒരാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിലാണ് മരണാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കാത്തത്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത കുടുംബം നിത്യചെലവിനു പോലും അന്യരെ ആശ്രയിക്കുകയാണ്. കേസ് ജനുവരി 10ന് കമ്മീഷന്‍ ആസ്ഥാനത്ത് പരിഗണിക്കും.
Next Story

RELATED STORIES

Share it