Flash News

സുനന്ദാ പുഷ്‌കറിന്റെ മരണം; എഫ്.ബി.ഐ റിപ്പോര്‍ട്ടില്‍ പുതിയ വെളിപ്പെടുത്തലുകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ ശശി തരുര്‍ എം പിയുടെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട  അമേരിക്കന്‍ രഹസ്യന്വേഷണ സംഘടനയായ ഫെഡറല്‍  ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ)റിപ്പോര്‍ട്ടില്‍ പുതിയ വെളിപ്പെടുത്തലുകള്‍.  ആണവപദാര്‍ത്ഥങ്ങള്‍ (പൊളോണിയം)അളവില്‍ കുടിയതുകൊണ്ടല്ല മരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഏത് വിഷമാണ് മരണത്തിന് കാരണമായതെന്നും ഏത് തരത്തിലാണ് അത് ശരീരത്തില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇതു വെളിപ്പെടുത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഉടന്‍ ഉണ്ടാവുമെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസായ് അറിയിച്ചു. എഫ്.ബി.ഐ റിപ്പോര്‍ട്ട് ഡല്‍ഹി പോലിസിന് കൈമാറി. അതിനിടെ ശശി തരൂരിനെ ഉടന്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 2015 ലാണ് ഡല്‍ഹിയിലെ ഹോട്ടലില്‍ സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഇന്ത്യന്‍ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ സുനന്ദയുടെ മരണകാരണം വ്യക്തമായിരുന്നില്ല.
Next Story

RELATED STORIES

Share it