Flash News

സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്ന് ഹോട്ടല്‍

സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്ന് ഹോട്ടല്‍
X


ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌ക്കറുടെ മരണം നടന്ന മുറി അടച്ചിട്ടതിനാല്‍ വലിയ സാമ്പത്തികനഷ്ടമുണ്ടെന്നും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഡല്‍ഹി ചാണക്യപുരിയിലെ ഹോട്ടല്‍ ലീലാ പാലസ്.
മുറി തുറന്നു പ്രവര്‍ത്തിക്കാനാവാത്തതിനാല്‍ അന്‍പതു ലക്ഷം രൂപയോളം നഷ്ടം നേരിട്ടതായി  ഹോട്ടലുടമ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഡല്‍ഹി ചാണക്യപുരിയിലെ മലയാളി ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ലീലാ പാലസിലെ 345ാം നമ്പര്‍ മുറിയാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് അടച്ചിട്ടത്.  സുനന്ദയെ 2014 ജനുവരി 17നു രാത്രിയാണ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ 345ാം മുറിച്ച ഡല്‍ഹി പൊലിസ് അടച്ച് മുദ്രവച്ചു. ഇതു കാരണം സാമ്പത്തികമായി വന്‍ നഷ്ടമുള്ളതിനാല്‍ മുറി എത്രയുംവേഗം തുറയ്ക്കാന്‍ അുവദിക്കണമെന്നു ആവശ്യപ്പെട്ട് ഹോട്ടലുടമ സമര്‍പ്പിച്ച ഹരജിയിലാണ് നഷ്ടക്കണക്ക് വ്യക്തമാക്കുന്നത്.
സുനന്ദ ഉപയോഗിച്ചിരുന്ന മുറിക്ക് പ്രതിദിനം 55,000 മുതല്‍ 61,000 വരെയാണ് വാടകയെന്നും മൂന്നരവര്‍ഷത്തോളമായി മുറി അടച്ചിട്ടിരിക്കുകയാണെന്നും അതു തുറക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. പൊലിസിന്റെ പരിശോധനയും മുറി അടച്ചിട്ടതും മൂലം വലിയ നഷ്ടമാണ് ഹോട്ടലിനുണ്ടാവുന്നത്. ഇതിനു പുറമെ ഒരുമുറി അടച്ചിട്ടത് മറ്റുമുറികള്‍ ഉപയോഗിക്കുന്നതിനെയും ബാധിക്കുന്നുണ്ട്. പൊലിസിന്റെ സന്ദര്‍ശനം ഉപഭോക്താക്കള്‍ക്കു ബുദ്ധിമുട്ടാവുന്നുണ്ടെന്നും ഉടമകള്‍ അറിയിച്ചു. ഹരജി പരിഗണിച്ച ഡല്‍ഹി മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ പൊലിസിനു കഴിഞ്ഞദിവസം നോട്ടീസയച്ചു.
എത്രകാലം മുറി അടച്ചിടേണ്ടിവരുമെന്നും അന്വേഷണത്തിന്റെ ഭാഗമായി ഇനി എത്ര തവണ ഹോട്ടല്‍ സന്ദര്‍ശിക്കേണ്ടിവരുമെന്നും നോട്ടീസില്‍ കോടതി ചോദിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ഇനിയും മുറി പരിശോധിക്കേണ്ടിവരുമെന്നും വിദേശ ഫോറന്‍സിക് വിദഗ്ധര്‍ തന്നെ മുറി സന്ദര്‍ശനം നടത്തിയേക്കാമെന്നും പൊലിസ് അറിയിച്ചു. കേസില്‍ അടുത്തമാസം 10നു വീണ്ടും പരിഗണിക്കും.

[related]
Next Story

RELATED STORIES

Share it