സുനന്ദയുടെ മരണകാരണം പോളോണിയം അല്ല

Sunanന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം അപകടകാരികളായ അദൃശ്യ രശ്മികള്‍ പ്രസരിപ്പിക്കുന്ന പദാര്‍ഥം (പൊളോണിയം) ഉള്ളില്‍ പ്രവേശിച്ചതുമൂലമല്ലെന്ന് ആന്തരികാവയവ പരിശോധനാ ഫലം. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഇതുസംബന്ധിച്ച റിപോര്‍ട്ട് ഡ ല്‍ഹി പോലിസിന് ലഭിച്ചു.
പരിശോധനയില്‍ രാസപ്രവര്‍ത്തന ശേഷിയുള്ള പദാര്‍ഥത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. അതേസമയം, വിഷം ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്ന സൂചനയാണ് എട്ട്‌പേജ് വരുന്ന പരിശോധനാ റിപോര്‍ട്ട് നല്‍കുന്നത്. എന്നാല്‍, റിപോ ര്‍ട്ടിന്റെ പൂര്‍ണ രൂപം പോലിസ് പുറത്തുവിട്ടിട്ടില്ല. മരണകാരണം വ്യക്തമാക്കുന്ന മറ്റു വിവരങ്ങളും റിപോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. റിപോര്‍ട്ട് ഉടന്‍തന്നെ അന്വേഷണ സംഘത്തലവ ന്‍ എസിപി പ്രേംനാഥിന് കൈമാറും.
റിപോര്‍ട്ട് എയിംസ് സംഘം പരിശോധിച്ച ശേഷമേ തരൂരിനെ വീണ്ടും ചോദ്യംചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുക്കൂവെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെന്നു തോന്നിയാല്‍ ശശി തരൂരിനെ വിളിച്ചു ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, കേസില്‍ ശശി തരൂരിനെ നുണപരിശോധനയക്ക് വിധേയനാക്കാന്‍ ഡല്‍ഹി പോലിസ് ആലോചിക്കുന്നതായി റിപോര്‍ട്ടുണ്ട്. കേസില്‍ തരൂരിന്റെ ഓഫിസ് ജീവനക്കാരും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ ആറു പേരെ നേരത്തേ നുണ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ശശി തരൂര്‍ ഉള്‍പ്പെടെ 70 പേരെ ഇതുവരെ ചോദ്യംചെയ്തിട്ടുണ്ട്. തരൂരിന്റെ സഹായികളും അടുത്ത സുഹൃത്തുക്കളും നല്‍കിയ മൊഴികളിലെ വൈരുധ്യത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ നുണ പരിശോധനയ്ക്കു വിധേയമാക്കാനൊരുങ്ങുന്നതെന്നാണ് പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
2014 ജനുവരി 17നു രാത്രി ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയി ല്‍ കണ്ടെത്തുകയായിരുന്നു.
Next Story

RELATED STORIES

Share it