സുധീരന്‍ രാഷ്ട്രീയ ശത്രുക്കളുടെ മിത്രമെന്ന് ജോയ് എബ്രഹാം

കോട്ടയം: തുടര്‍ച്ചയായി സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന വി എം സുധീരന്റെ ബോധപൂര്‍വമുള്ള നീക്കമാണ് ഹിമാലയന്‍ മണ്ടത്തരമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എംപി. വിലപേശല്‍ രാഷ്ട്രീയം കേരളാ കോണ്‍ഗ്രസ്സിനു മേല്‍ ആരോപിക്കുന്ന സുധീരന്‍, തന്റെ പ്രസ്താവനകളിലൂടെ സഹായിക്കുന്നത് ബിജെപിയെയും സിപിഎമ്മിനെയുമാണ്.
സ്വന്തം പ്രസ്താവനകളിലൂടെ സുധീരന്‍ എക്കാലവും രാഷ്ട്രീയ ശത്രുക്കളുടെ മിത്രമായിരുന്നു. 1980ല്‍ മണലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് കൈപ്പത്തി ചിഹ്‌നത്തില്‍ മല്‍സരിച്ച എന്‍ ഐ ദേവസികുട്ടിയെ പരാജയപ്പെടുത്തിയാണ് സുധീരന്‍ നിയമസഭയിലെത്തിയത് എന്നത് ചരിത്രമാണെന്നും ജോയ് എബ്രഹാം എംപി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it