Flash News

സുധീരന്‍ ഉള്ളിടത്തോളം കാലം കോണ്‍ഗ്രസ് നന്നാവില്ല - വെള്ളാപ്പള്ളി

സുധീരന്‍ ഉള്ളിടത്തോളം കാലം കോണ്‍ഗ്രസ് നന്നാവില്ല - വെള്ളാപ്പള്ളി
X
vellappally-natesan

വിഎം സുധീരന്‍ ഉള്ളിടത്തോളം കാലം കോണ്‍ഗ്രസ് നന്നാവില്ലെന്ന് എസ്്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരന്‍ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി. ഒറ്റയ്ക്ക് ഹൈക്കമാന്‍ഡിനെ കാണാന്‍ പോകുന്നു. ഒറ്റയ്ക്ക് ആ ചെറുക്കനെ കണ്ട് അതുമിതുമൊക്കെ പറഞ്ഞുകൊടുക്കുന്നു. [related] ആ പയ്യനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഗതിയും വിഗതിയും സംബന്ധിച്ച് വല്ല കോമണ്‍സെന്‍സുമുണ്ടോയെന്നും നടേശന്‍ ചോദിച്ചു. കള്ളടിക്കണമെന്ന് തോന്നുമ്പോഴേയ്ക്കും പ്ലെയിനുമെടുത്ത് എങ്ങോട്ടെങ്കിലും പോകും. രാജ്യത്തിന്റെ ഭാവിയും നയരൂപീകരണമോ സോണിയാ ഗാന്ധിക്കുള്ളതുപോലെയോ, മനേകാ ഗാന്ധിക്കുള്ളതു പോലുമോ പയ്യനില്ലെന്നും രാഹുല്‍ ഗാന്ധിയെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുധീരനും രാഹുലിനുമെതിരെ വെള്ളപ്പള്ളി ആഞ്ഞടിച്ചത്.
Next Story

RELATED STORIES

Share it