സുധീരനെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ് എം

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മ ന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുത്തതിനെതിരേ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രതിഷേധം പുറത്തു വന്നു. യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി കള്ളക്കഥകള്‍ പ്രചരിപ്പിച്ച മദ്യവ്യവസായിയുടെ മകളുടെ വിവാഹനിശ്ചയത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതോടെ ബാര്‍കോഴ വിഷയത്തി ല്‍ കെ എം മാണിക്കെതിരേ ഗൂഢാലോചന നടന്നു എന്നത് സാധീകരിക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി ആരോപിച്ചു. യുഡിഎഫിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയ വ്യക്തിയാണ് ബിജു രമേശ്. ഇക്കാര്യത്തില്‍ സുധീരന്റെ നിലപാടിനൊപ്പമാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പെന്നും പുതുശ്ശേരി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Next Story

RELATED STORIES

Share it