സുധീരനെതിരേ ആരോപണവുമായി വെള്ളാപ്പള്ളി

ആലുവ: നൗഷാദ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ആഭ്യന്തരമന്ത്രി പോലിസിനെക്കൊണ്ട് തനിക്കെതിരേ കള്ളക്കേസ് എടുപ്പിക്കുകയായിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍.
നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ല. ഒരു സമുദായ നേതാവിനെ പ്രതിയാക്കി കേസെടുക്കാന്‍ ആഭ്യന്തരമന്ത്രി പോലിസിന് നിര്‍ദേശം കൊടുക്കുന്ന ആദ്യത്തെ സംഭവമായിരിക്കും ഇത്. അധികാരം കൈയിലുള്ളതുകൊണ്ട് കാട്ടിയ അഹങ്കാരം നിറഞ്ഞ നടപടിയാണിത്. കേസിന്റെ പൊള്ളത്തരം മനസ്സിലാക്കിയതിനാലാണ് തനിക്ക് കോടതി ജാമ്യം നല്‍കിയത്. താന്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രസ്താവന നടത്തിയെന്ന് ഒരു സമുദായ നേതാവും പറഞ്ഞിട്ടില്ല. അധികാരം എന്നുമുണ്ടാവുമെന്ന ധാരണ ആര്‍ക്കും വേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധീരന്‍ കോണ്‍ഗ്രസ്സിനെ പിളര്‍ത്തുന്ന നേതാവാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി ഉണ്ടാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it