സുധാകരപ്രസാദ് പുതിയ അഡ്വക്കറ്റ് ജനറല്‍

തിരുവനന്തപുരം: പുതിയ അഡ്വക്കറ്റ് ജനറലായി അഡ്വ. സി പി സുധാകര പ്രസാദിനെ നിയമിച്ചു. അഡ്വ. ശ്രീധരന്‍ നായര്‍ (മഞ്ചേരി) ഡയക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി നിയമിതനായി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എജിയായി നിയമിച്ച കെ പി ദണ്ഡപാണിക്കും ഡിജിപിയായ ടി ആസഫ് അലിക്കും പകരമായാണ് ഇരുവരെയും നിയമിച്ചത്.

ഭരണഘടനാ സര്‍വീസ് കേസുകളില്‍ പ്രഗല്‍ഭനായ സി പി സുധാകരപ്രസാദ് മുമ്പ് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും എജി ആയിരുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സുധാകര പ്രസാദിന്റെ നിയമോപദേശം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ നിയമോപദേശം തള്ളിയാണ് അന്നത്തെ ഗവര്‍ണര്‍ പിണറായിയെ പ്രതി ചേര്‍ക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയത്.
ഡിജിപിയായി നിയമിച്ച അഡ്വ. ശ്രീധരന്‍ നായര്‍ മുന്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. മുതിര്‍ന്ന സിപിഎം നേതാവ് ടി ശിവദാസ മേനോന്റെ മരുമകനാണ് ശ്രീധരന്‍ നായര്‍.
Next Story

RELATED STORIES

Share it