Flash News

സുധാകരന്റെ വെളിപ്പെടുത്തലിന് പ്രത്യേക പ്രാധാന്യം : ഹസന്‍



കൊച്ചി:  കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ യുഡിഎഫ് ഭരണകാലത്ത് എല്‍ഡിഎഫ് ആലോചന നടത്തിയെന്ന മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. അന്ന് ഇത്തരത്തില്‍ പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. അതിന് ഇപ്പോള്‍ സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലോടെ സ്ഥിരീകരണമായിരിക്കുന്നു. മാണിയെ തങ്ങള്‍ സംശയിച്ചിരുന്നില്ലെന്നും എം എം ഹസന്‍ പറഞ്ഞു.ഇ പി ജയരാജനെതിരായ ബന്ധു നിയമന കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളേണ്ടത് കോടതികളാണ്്. അദ്ദേഹം മന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചത് അഴിമതി സമ്മതിക്കലാണെന്നും എം എം ഹസന്‍ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 24,000 കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിക്കും. ഇത് സംബന്ധിച്ച്  തീരുമാനമെടുക്കുന്നതിന് എറണാകുളം ഡിസിസി ഓഫിസില്‍  ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ യോഗത്തിന് രൂപം നല്‍കിയതായും ഹസന്‍ അറിയിച്ചു. സംഗമങ്ങളില്‍ അനുസ്മരണ പ്രസംഗങ്ങളും എസ്എസ്എല്‍സി - ഹയര്‍ സെക്കന്‍ഡറി ഉന്നത വിജയികള്‍ക്ക് പ്രിയദര്‍ശിനി അവാര്‍ഡുകളും സമ്മാനിക്കും. മോദി സര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് നടപടികളെക്കുറിച്ചും പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെക്കുറിച്ചുമുള്ള സിഡികള്‍ പ്രദര്‍ശിപ്പിക്കും.  13ന്  കുടുംബ സംഗമത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം എ കെ ആന്റണി നിര്‍വഹിക്കും.  ജന്മശതാബ്ദി വിപുലമായി കൊണ്ടാടാന്‍ എഐസിസി നിര്‍ദേശിച്ചിട്ടുണ്ടെന്നും എം എം ഹസന്‍ പറഞ്ഞു. ജൂണ്‍ 5ലെ ലോക പരിസ്ഥിതി ദിനം ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ആചരിക്കും.
Next Story

RELATED STORIES

Share it