Flash News

സുദാന്‍ : ജസീറയില്‍ അടിയന്തരാവസ്ഥ



ഖാര്‍തൂം: സുദാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ ജസീറ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക പാര്‍ലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടു. ജസീറയില്‍ നേരിട്ട് ഭരണം നടത്തുന്നതിനുള്ള നടപടികളാരംഭിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.സുദാന്‍ തലസ്ഥാനമായ ഖാര്‍തൂമില്‍ നിന്നു നൂറു കിലോമീറ്റര്‍ അകലെയാണ് ജസീറ  സ്ഥിതിചെയ്യുന്നത്. സംസ്ഥാന ഗവര്‍ണര്‍ മുഹമ്മദ് താഹിറുല്ലയും പാര്‍ലമെന്റ് അംഗങ്ങളും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി. സായുധ കലാപത്തെ തുടര്‍ന്ന് സുദാനില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നേരത്തേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it