kozhikode local

സുഗമമായ വ്യോമഗതാഗതത്തിന് കരിപ്പൂരില്‍ റഡാര്‍ സംവിധാനം

കൊണ്ടോട്ടി: കാത്തിരിപ്പിനൊടുവില്‍ വ്യോമഗതാഗതത്തെ സഹായിക്കുന്ന റഡാര്‍ സംവിധാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാഥാര്‍ഥ്യമാകുന്നു. ആകാശ വീഥിയിലെ വിമാനങ്ങളുടെ ഗതിനിര്‍ണയത്തിനും ഗാതഗത നിര്‍ണയത്തിനും സഹായിക്കുന്ന സംവിധനമാണ് റഡാര്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍  റഡാര്‍ സംവിധാനം നിലവിലില്ലാത്തതിനാല്‍ തൊട്ടടുത്ത കൊച്ചി, മംഗലാപുരം വിമാനത്താവള റഡാറുകളുടെ സഹായം തേടുകയാണ്.
2012ല്‍ അത്യന്താധുനിക ഓട്ടോമേഷന്‍ സംവിധാനം കരിപ്പൂരില്‍ നിലവില്‍ വന്നെങ്കിലും എഡിഎസ്ബിയുടെ വരവോടെയാണ് ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കിയത്. നിരവധി ഉപഗ്രഹങ്ങളുടെ നിരീക്ഷണങ്ങള്‍ തുടര്‍ച്ചയായി ഏകോപിപ്പിച്ചു കൊണ്ട് വിമാനങ്ങളുടെ സ്ഥാനം കൃത്യമായി നിര്‍ണയിച്ച് വ്യോമ ഗതാഗത നിയന്ത്രണത്തിന് ഉപയോഗപ്പെട്ടത്തുന്ന സംവിധാനമാണ് എഡിഎസ്ബി എന്നാല്‍ വിമാനങ്ങളുടെ സുരക്ഷയില്‍ പ്രാധാനമായി കരുതുന്ന വ്യോമഗതാഗത നിയന്ത്രണത്തില്‍ ഏറ്റവും കൃത്യമായ നിരീക്ഷണങ്ങള്‍ക്ക് റഡാര്‍ അത്യാവശ്യമാണ്.
എഡിഎസ്ബിയില്‍ നിന്നു ലഭ്യമാവുന്ന ഡാറ്റകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച റഡാറുകളുടെ ഡാറ്റയുമായി താരതമ്യപ്പെടുത്തി, അപാകതകളില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഗതാഗത നിയന്ത്രണത്തിന് ഉപയോഗപ്പെടുത്തുക. കൊച്ചി, മംഗലാപുരം റഡാറുകളുടെ ഡിജിറ്റല്‍ ഡാറ്റകള്‍ ലഭ്യമാക്കി കരിപ്പൂരില്‍ റഡാര്‍ സംവിധാനം കാര്യക്ഷമമാക്കാന്‍ ശ്രമം നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന് ഡിജിസിഎ അംഗീകാരം ലഭിച്ചെങ്കിലും റഡാര്‍ ഡാറ്റ ലഭ്യമല്ലാത്തതിനാല്‍ എഡിഎസ്ബി പൂര്‍ണ്ണാര്‍ത്ഥത്തില്‍  ഉപയോഗക്ഷമമാക്കാനായിരുന്നില്ല.വിമാനത്താവള ഡറക്ടര്‍ കെഎസ്‌റാവുവിന്റെ ഇടപെടലിലൂടെ തടസ്സങ്ങള്‍ നീക്കി കൊച്ചിയിലേയും മംഗലാപുരത്തെയും റഡാര്‍ ഡാറ്റകള്‍ കഴിഞ്ഞു. ഇതോടെ വ്യോമഗതാഗത നിയന്ത്രണത്തില്‍ കൂടുതല്‍ സൂക്ഷ്മതയും കാര്യക്ഷമതയും കരിപ്പൂരില്‍ ഉറപ്പാക്കാന്‍ സാധിക്കും.
എയര്‍പോര്‍ട്ട് അതോറിറ്റി സിഎന്‍എസ് (കമ്യൂണിക്കേഷന്‍, നാവിഗേഷന്‍,സര്‍വിലന്‍സ്) വിഭാഗം സാങ്കേതിക വിദഗ്ദരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബിഎസ്എന്‍എലിന്റെ സഹായത്തോടെ ഡാറ്റ എത്തിക്കാനും ലഭ്യമായ വിവരങ്ങള്‍ വ്യോമഗതാഗത നിയന്ത്രണത്തിന് അനുയോജ്യമായ രീതിയില്‍ ഓട്ടോമേഷന്‍ സംവിധാനത്തില്‍ ക്രമീകരിക്കാനും സിഎന്‍എസ് വിഭാഗം മേധാവി മുനീര്‍മാടമ്പട്ട്, ഓട്ടോമേഷന്‍ വിഭാഗം തലവന്‍ ടി വി ജയപ്രകാശ്, ജോയന്റ് ജനറല്‍ മാനേജര്‍ ഹരിദാസ്, ഡിജിഎം പീതാംബരന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it