സുകന്യ സമൃദ്ധി അക്കൗണ്ട്: തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എന്‍.എസ്.ഐ

തിരുവനന്തപുരം: പെണ്‍കുട്ടികളുടെക്ഷേമമം മുന്‍നിര്‍ത്തി കേന്ദ്ര ഗവണ്‍മെന്റ്‌നടപ്പിലാക്കുന്ന സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ (എസ്.എസ്.എ) കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന തുകയെക്കുറിച്ച് (മച്യുരിറ്റിവാല്യു) തെറ്റായ വിവരങ്ങള്‍ പ്രചരിക്കപ്പെടുന്നുണ്ടെന്ന് നാഷണല്‍ സേവിങ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍.എസ്.ഐ) റീജ്യണല്‍ ഡയറക്ടര്‍ അറിയിച്ചു. എസ്.എസ്.എ നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പ്രത്യേകമായി മച്യുരിറ്റിവാല്യുവൊന്നുംവാഗ്ദാനം ചെയ്യുന്നില്ല. അക്കൗണ്ടിലുള്ള തുകയുംകാലാവധിയും കണക്കാക്കിയാണ്കാലാവധിപൂര്‍ത്തിയാക്കിയ അക്കൗണ്ടുകള്‍ക്ക് നല്‍കേണ്ടുന്ന തുക നിശ്ചയിക്കുക.
പോസ്റ്റ്ഓഫീസുകളിലും ദേശസാത്കൃത, കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ അംഗീകാരമുള്ള ശാഖകളിലും സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍ തുറക്കാവുന്നതാണ്. തുടക്കത്തില്‍ 1000 രൂപ അടച്ച് ആരംഭിക്കാവുന്ന അക്കൗണ്ടില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നൂറുരൂപയുടെ ഗുണിതങ്ങളായിവരുന്ന തുക അടയ്ക്കാം. നിലവില്‍ 9.2% പലിശയാണ് എസ്.എസ്.എ സമ്പാദ്യ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് 1000 രൂപയെങ്കിലും നിക്ഷേപിച്ചിരിക്കണം. ഇത് ഒന്നര ലക്ഷത്തില്‍കൂടരുത്. അക്കൗണ്ട് ആരംഭിച്ച് 14 വര്‍ഷംവരെ നിക്ഷേപം നടത്താവുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ അവരുടെ പഠനചെലവിനോ വിവാഹത്തിനോ ആയി ഒരുതവണ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാം. 21 വര്‍ഷം ആയാല്‍ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാവും. സുകന്യ സമൃദ്ധി അക്കൗണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍http://nsiindia.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Next Story

RELATED STORIES

Share it