Flash News

സീറ്റു തര്‍ക്കം ഇന്നും പരിഹരിക്കാനായില്ല, പ്രഖ്യാപനം നാളെയെന്ന് സുധീരന്‍

സീറ്റു തര്‍ക്കം ഇന്നും പരിഹരിക്കാനായില്ല, പ്രഖ്യാപനം നാളെയെന്ന് സുധീരന്‍
X
sUDHEERAN-RAMESH

ന്യൂഡല്‍ഹി: സീറ്റുകള്‍ സംബന്ധിച്ച കോണ്‍ഗ്രസിലെ തര്‍ക്കം ഇന്നും പരിഹരിക്കാനായില്ല. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനമെടുക്കാനാവാതെ പിരിഞ്ഞു.

എന്നാല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അന്തിമ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിയുടേതാണെന്നും  കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ അറിയിച്ചു. ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടായെന്നും നാളെത്തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്നും സുധീരന്‍ പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ രാവിലെ സ്‌ക്രീനിങ് കമ്മിറ്റിയോഗം ചേരുന്നുണ്ട്.
Next Story

RELATED STORIES

Share it