Pathanamthitta local

സീറോ എനര്‍ജി കൂള്‍ ചേംബര്‍ പദ്ധതിയില്‍ പരിശീലനം നല്‍കി



പത്തനംതിട്ട: ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്(ഐഎ ആര്‍ഐ) തയ്യാറാക്കിയ സീറോഎനര്‍ജി കൂള്‍ ചേംബര്‍ പദ്ധതി ജില്ലയിലും സജീവമാക്കുന്നു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇത് സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ കാര്‍ഷിക ക്ലസ്റ്ററുകളുടെ പ്രതിനിധികള്‍ക്കും കര്‍ഷകര്‍ക്കും പന്തളം കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ജൈവകൃഷി സെമിനാര്‍ നടത്തി. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി കെ സതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷൈലാ ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുജാ ജോര്‍ജ് വിവിധ കാര്‍ഷിക സഹായ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ജൈവ പച്ചക്കറി കൃഷി-നൂതന സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.തോമസ് മാത്യുവും പച്ചക്കറി കൃഷി വികസന പദ്ധതികള്‍ വിഷയത്തില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുജ ജോര്‍ജും പച്ചക്കറി മാര്‍ക്കറ്റിങ് എന്ന വിഷയത്തില്‍ കൃഷി അസി. ഡയറക്ടര്‍ ജ്യോതിഷ് ജേക്കബ് ചെറുകരയും ക്ലാസുകള്‍ നയിച്ചു.
Next Story

RELATED STORIES

Share it