kozhikode local

സീയം ഹോസ്പിറ്റലിനെതിരേ സമരം ശക്തമാക്കാന്‍ തീരുമാനം

വടകര: സീയം ഹോസ്പിറ്റല്‍ പുതിയ മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ നടത്താന്‍ സംയുക്ത തൊഴിലാളി യൂണിയന്‍(സിഐടിയു, ഐഎന്‍ടിയുസി) യോഗം തീരുമാനിച്ചു. ഡിഎല്‍ഒ മുമ്പാകെ തീരുമാനിച്ച ഇടക്കാലാശ്വാസം മുഴുവന്‍ ജീവനക്കാര്‍ക്കും നല്‍കുക, ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ എക്‌സ്‌റേ ടെക്‌നീഷ്യനെയും, പ്രസവകാല അവധിയില്‍ പ്രവേശിച്ച നഴ്‌സിംഗ് അസിസ്റ്റന്റുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും, തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിക്കെതിരെ സമരം നടന്നു വരികയാണ്.എന്നാല്‍ വിഷയത്തില്‍ പല തവണ മാനേജ്‌മെന്റുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാരം കാണാതായതോടെയാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 11ന് വൈകുന്നേരം വിരഞ്ചേരിയില്‍ മുഴുവന്‍ തൊഴിലാളി സംഘടനകള്‍, പ്രാദേശിക രാഷ്ട്രീയ, ബഹുജന സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി സമരസഹായ സമിതി രൂപീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ മടപ്പള്ളി മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ വേണു, എകെ ബാലന്‍, ഷാജി, സജീവന്‍, രജ്ഞിത്ത് കണ്ണോത്ത് വിശദീകരണം നടത്തി. സിഐടിയു ഏരിയാ പ്രസിഡണ്ട് ടിഎം ദാസന്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ട് പിഎം വേലായുധന്‍, കെവി രാമചന്ദ്രന്‍, എംടി നാരായണന്‍, കെവി ബാലന്‍, കെവി രാമചന്ദ്രന്‍, കെവി ഗോപാലന്‍, പ്രസന്ന, പപ്പന്‍ നാരായണ നഗരം സംസാരിച്ചു.
Next Story

RELATED STORIES

Share it