malappuram local

സീബ്രാ ലൈന്‍ കാണാനില്ല; ചെട്ടിപ്പടിയില്‍ കാല്‍നട യാത്രികര്‍ ഭീതിയില്‍

പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരുണ്ടെങ്കില്‍ തിരഞ്ഞു നടന്നു മടുക്കേണ്ടി വരും. ടൗണിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സീബ്രാലൈനുകള്‍ മാഞ്ഞു പോയതാണ് കാല്‍നട യാത്രക്കാരെ ഭീതിയിലാക്കിയിരിക്കുന്നത്. മാസങ്ങളായി ഇവിടങ്ങളില്‍ സ്ഥാപിച്ച ഒട്ടേറെ സീബ്രാലൈനുകള്‍ മാഞ്ഞു പോയിട്ട്.
ഇത് കാരണം അമിത വേഗതയില്‍ പോവുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഭീതിയോടെയാണ് യാത്രക്കാര്‍ റോഡ് മുറിച്ചു കടകുന്നത്. യാത്രക്കാരെയും െ്രെഡവര്‍മാരെയും ഒരുപോലെ പ്രയാസത്തിലാക്കുന്ന സീബ്രാലൈന്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് ചെട്ടിപ്പടി നന്മ ആതുര സേവന സംഘം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it