kozhikode local

സീബ്രാലൈന്‍ പുനസ്ഥാപിച്ച് കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന്‌



വടകര: ദിനംപ്രതി ജനത്തിരക്ക് വര്‍ധിക്കുകയും ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുകയും ചെയ്യുന്ന വടകര നഗരത്തില്‍ എത്രയും പെട്ടെന്ന് സീബ്രാലൈന്‍ പുനസ്ഥാപിക്കാനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ഐഎന്‍ടിയുസി ബസ് സെക്ഷന്‍ വടകര മേഖല കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വടകരയില്‍ ഡ്രൈവര്‍മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടി പോലീസും മോട്ടോര്‍ വാഹന വകുപ്പും പ്രത്യേകം ബോധവത്കരണങ്ങളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും അതിന് മുമ്പായി തന്നെ സീബ്രാലൈന്‍ പുനസ്ഥാപിക്കാനുള്ള നടപടിയാണ് ചെയ്യേണ്ടിയിരുന്നത്. ഇതൊന്നുമറിയാത്ത കാല്‍നടയാത്രക്കാരുടെ പ്രധാനപ്പെട്ട സുരക്ഷ റോഡിലെ സീബ്രാലൈന്‍ മാത്രമാണ്. ഇടതടവില്ലാതെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന വടകര നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഉണ്ടായിരുന്ന സീബ്രാലൈന്‍ മനസിലാകാത്ത വിധം മാഞ്ഞുപോയിട്ട് മാസങ്ങളായി. ഡ്രൈവര്‍മാര്‍ക്ക് കാണാത്തവിധം സീബ്രാ ലൈന്‍ മാഞ്ഞതിനാല്‍ പല സ്ഥലങ്ങളിലും അപകടങ്ങള്‍ പതിവായിരിക്കുകയാണ്. വലിയ അപകടങ്ങള്‍ സംഭവിക്കിന്നതിന് മുമ്പ് ഈ ആവശ്യകത അധികൃതര്‍ മനസിലാക്കി നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഇ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പിഎം വേലായുധന്‍ അധ്യക്ഷത വഹിച്ചു. മാധവന്‍ ചക്കത്തൂര്‍, സുരേഷ് കുളങ്ങരത്ത്, കാവ്യഗോപാലന്‍, യുവി ബിജു, പ്രശാന്ത്, കെകെ ജയകുമാര്‍, പികെ ബാലഗോപാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it