Cricket

സീന്‍ അബോട്ടിന്റെ കില്ലര്‍ ബോള്‍ വീണ്ടും, യുവതാരത്തിന് പരിക്ക്

സീന്‍ അബോട്ടിന്റെ കില്ലര്‍ ബോള്‍ വീണ്ടും, യുവതാരത്തിന് പരിക്ക്
X


മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ താരം ഫില്‍ ഹ്യൂസിന്റെ വിയോഗത്തിനിടയാക്കിയ സീന്‍ അബോട്ടിന്റെ പന്തില്‍ വീണ്ടും യുവതാരത്തിന് പരിക്ക്.  മെല്‍ബണില്‍ വിക്ടോറിയയും ന്യൂ സൗത്ത് വെയ്ല്‍സും തമ്മില്‍ നടന്ന ഷെഫീല്‍ ഷീല്‍ഡ് ട്രോഫി മല്‍സരത്തിനിടെ അബോട്ടിന്റെ പന്ത് യുവതാരം വില്‍ പുകോവ്‌സ്‌കിയുടെ തലയില്‍ കൊള്ളുകയായിരുന്നു. അതോടെ നിലത്തുവീണ താരത്തിന് പ്രാഥമിക ശുഷ്രൂഷകള്‍ നല്‍കാന്‍ കുറച്ച് സമയം തന്നെ വേണ്ടിവന്നു. പിന്നീട് സമനില തെറ്റിയ അബോട്ട് കളി ഉപേക്ഷിക്കുകയായിരുന്നു. മല്‍സരത്തില്‍ ഇനി വില്‍ കളത്തിലിറങ്ങില്ലെന്നും കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷം താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ആലോചിക്കുമെന്നും വിക്ടോറിയ ഡോക്ടര്‍ ട്രെഫര്‍ ജെയിംസ് അറിയിച്ചു. പുക്കോവ്‌സ്‌ക്കിക്ക് പകരം ഓള്‍റൗണ്ടര്‍ ഡാന്‍ ക്രിസ്റ്റിയന്‍ കളത്തിലിറങ്ങി.
Next Story

RELATED STORIES

Share it